ഐ.വി.എൽ വോളിയുടെ സോൺ രണ്ടിൽ ജേതാക്കളായ ചെന്ത്രാപ്പിന്നി എസ്.എൻ.എസ്.സി. തട്ടകം ടീം

ഐ.വി.എൽ വോളി: സോൺ രണ്ടിൽ തട്ടകം ചെന്ത്രാപ്പിന്നി ജേതാക്കൾ

ദുബൈ: വോളിബാൾ പ്രേമികളുടെ സംഘടനയായ ഇന്ത്യൻ വോളി ലവേഴ്​സ് (ഐ.വി.എൽ) യു.എ.ഇ ചാപ്​റ്റർ സംഘടിപ്പിച്ച സോണൽ ടൂർണമെൻറി​െൻറ രണ്ടാം സോണിൽ ചെന്ത്രാപ്പിന്നി എസ്​.എൻ.എസ്​.സി തട്ടകം ജേതാക്കളായി. സിലിക്കൺ ഒയാസിസിൽ നടന്ന മത്സരത്തിൽ വാശിയേറിയ മൂന്നു​ സെറ്റ് പോരാട്ടത്തിനൊടുവിൽ ഓഷ്യ​ൻ എയർ അൽ നഹ്​ദയെയാണ്​ (2-1) തോൽപിച്ചത്​. ഇതോടെ ഡിസംബറിൽ നടക്കുന്ന ഫൈനൽ ക്വാളിഫയറിലേക്ക്​ തട്ടകം ചെന്ത്രാപ്പിന്നി യോഗ്യത നേടി.

നാലു സോണുകളിലായാണ്​ മത്സരം നടക്കുന്നത്​. അജ്​മാൻ, ഷാർജ ഉൾപ്പെട്ട രണ്ടാം സോണിലാണ്​ തട്ടകം ടീം ജേതാക്കളായത്​. ബെസ്​റ്റ്​ അറ്റാക്കർ ആയി പ്രണവ് ശിവദാസിനെയും ബ്ലോക്കർ ആയി അമൽദേവിനെയും തിരഞ്ഞെടുത്തു. മറ്റ്​ മൂന്നു​ സോണിൽ നിന്ന്​ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി ഡിസംബറിൽ ഫൈനൽ ​ക്വാളി​ഫയർ നടത്തുമെന്ന്​ ഐ.വി.എൽ ജനറൽ സെക്രട്ടറി ഷഫീർ അറിയിച്ചു.

Tags:    
News Summary - IVL Volleyball: Zone Two Chennappinni winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.