പണ്ട് തൊട്ടേ നമ്മുടെ മുറ്റത്തെ പൂതോട്ടത്തിൽ കണ്ട് വരുന്ന മനോഹരമായ ഒരു ചെടിയാണ് ഇത്. ഇതിനെ തെറ്റി, ചെത്തി, തെച്ചി, എന്നൊക്കെ പറയും. ഈ ഒരു ചെടി ഉണ്ടേൽ നമ്മുടെ പൂതോട്ടത്തിൽ ചിത്ര ശലഭങ്ങളും കുഞ്ഞു ഹമ്മിങ് ബേർഡുകളും സ്ഥിരം സന്ദർശകരാകും. പല തരത്തിലുള്ള പൂക്കൾ ഉണ്ട് ഈ ചെത്തി ചെടിക്ക്. വെള്ള, റോസ, ക്രീം, ഓറഞ്ച്, ചുവപ്പ്, മഞ്ഞ, നീല നിറത്തിൽ കുലകളായിട്ടാണ് പൂക്കൾ ഉണ്ടാകുന്നത്. കാണാൻ മനോഹരമാണ്. ചില തെച്ചിയുടെ ഇലകൾ വീതിയുള്ളതും തിളക്കമുള്ളതുമാണ്. ചിലതിന്റെത് വീതി കുറഞ്ഞതും. ഇതിന്റെ സങ്കരയിനം വകഭേദങ്ങൾ പല തരത്തിലുണ്ട്. ഇതിനെ ചില സ്ഥലങ്ങളിൽ ഫ്ലെയിം ഓഫ് ദി വുഡ്സ് എന്നും പറയും. ഇതിനെ വിദേശത്ത് വൈൽഡ് ഇന്ത്യൻ ജാസ്മിൻ എന്നും പറയും. ഇത് റൂബ്യാസിയ കുടുബമായത് കൊണ്ട് തന്നെ കോഫി, ഗാർഡനിയ, ഫയർക്രാക്കർ വൈൻ, പെന്റാസ് എന്നിവയുമായി സാമ്യമുണ്ട്.
ചെടികൾ വളർത്തി തുടങ്ങുന്നവർക്ക് വളർത്താൻ പറ്റിയ ഒരു ചെടിയാണ്. ഇതിന് അധികം പരിചരണം ആവശ്യമില്ല. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ്. നമുക്കിതിനെ ചെടിച്ചട്ടിയിൽ ബാൽക്കണിയിൽ വെച്ച് വളർത്താം. പൊക്കം വെക്കുന്നതും പൊക്കം ഇല്ലാത്തതുമായ തെറ്റിച്ചെടികൾ ഉണ്ട്. എപ്പോഴും പൂക്കളാണ് ഈ ചെടികളുടെ പ്രത്യേകത. എന്നും വെള്ളം കൊടുക്കണം. ഈ ചെടിക്ക് അസിഡിക് സോയിൽ ആണ് ഇഷ്ടം.
ഈ ചെടിയിൽ നന്നായി പൂക്കൾ ഉണ്ടാവാൻ പ്രൂൺ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. ഈ ചെടി അതികം പൊക്കം വെക്കാതെ ഇരിക്കാനും പ്രൂണിങ് സഹായിക്കും. ഇതിന്റെ അതികം മൂപ്പ് എത്താത്ത കൊമ്പ് നോക്കി വേണം എടുക്കാൻ. പെട്ടന്ന് വേരു പിടിച്ചു കിട്ടാൻ ചിരട്ട കരി, റൂട്ടിങ് ഹോർമോൺ, കറ്റാർ വാഴയുടെ നീര്, ഇതിൽ ഏതേലും ഉപയോഗിക്കാം. സാധരണ മണ്ണ് മാത്രം മതി കൊമ്പ് കിളിപ്പിച്ചെടുക്കാൻ. ഒന്നും അതിൽ ചേർക്കേണ്ടതില്ല. അസിക സോയിൽ ഇഷ്ട്ടമുള്ള ചെടിയായതുകൊണ്ട് കുറച്ചു വളർന്ന ശേഷം വലിയ ഒരു ചെടിചട്ടിയിലേക്ക് മാറ്റാം. നല്ല ഡ്രൈനേജ് ഉള്ള ചെട്ടി നോക്കി എടുക്കണം. മണ്ണും മണലും ചകിരിച്ചോറ്, ചാണക പൊടി, എല്ലുപൊടി എന്നിവയും ചേർത്ത് പോട്ടിങ് മിക്സ് തയ്യാറാക്കാം. 10 തൊട്ടു 15 അടി വരെ ഉയരത്തിൽ വളരും. റുബ്യാസിയ കുടുംബത്തിൽപ്പെട്ട ഒരു തരം ചെടിയാണിത്. ഇക്സോറ എന്നാണ് ശാസ്ത്രീയ നാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.