????????????? ???? ????? (????? ????????)

ജബല്‍ ജൈസില്‍ കര്‍ശന  പാരിസ്ഥിതിക നിയന്ത്രണങ്ങള്‍

റാസല്‍ഖൈമ: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റാസല്‍ഖൈമയിലെ ജൈസ് മലനിരകളില്‍ പാരിസ്ഥിതിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അധികൃതര്‍. പ്രകൃതിദത്ത വിനോദ കേന്ദ്രമായ ജൈസ് മലനിരകളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ടത് പ്രകൃതി സന്തുലനം നിലനിര്‍ത്തുന്നതിന് അത്യന്ത്യാപേക്ഷിതമാണെന്ന് പൊതുസേവന വകുപ്പ് പ്രതിനിധി അഹമ്മദ് ഹമദ് അല്‍ ശഹി അഭിപ്രായപ്പെട്ടു. 

4500ഓളം പാരിസ്ഥിതിക നിയമ ലംഘനങ്ങളാണ് ഈ വര്‍ഷം ഇതുവരെ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മലനിരകളില്‍ ഭക്ഷണവുമായി എത്തുന്നവര്‍ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത്​, പ്ളാസ്റ്റിക്ക്​ വസ്​തുക്കൾ ഉപേക്ഷിക്കുന്നത്​, മലനിരകളില്‍ ദ്വാരമുണ്ടാക്കി കുടകള്‍ സ്ഥാപിക്കൽ  തുടങ്ങിയവ ഈ മേഖലയുടെ സുരക്ഷിതത്തിന് ഭീഷണിയുണ്ടാക്കുന്നതാണ്. പാറകളിലും ഡിവൈഡറുകളിലുമെല്ലാം പേരുകള്‍ പതിക്കുന്നതിനും എഴുതുന്നതിനും കര്‍ശന നിരോധമുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ 500 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. 

നിയമലംഘകരെ കുടുക്കാന്‍ പ്രത്യേക നിരീക്ഷണ സംഘത്തെ ഈ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. മലനിരകള്‍, അല്‍ റംസ്, അല്‍ മ്യാരീദ്, ഓള്‍ഡ് റാക്, ഖാസിമി തുടങ്ങിയ തീരങ്ങളിലും സന്ദര്‍കരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം പ്രത്യേക നിരീക്ഷണ സേനയുടെ സാന്നിധ്യമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - jabal-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.