അജ്മാന്: കേരളത്തിെൻറ ഔദ്യോഗിക ഫലമാണ് ചക്ക. കീടനാശിനിയോ രാസവള പ്രയോഗമോ കൂടാതെ യാണ് മധുരം നിറഞ്ഞ പഴം ലഭ്യമാകുന്നത്. എന്നാല്‍ ചക്കയെ മലയാളി വേണ്ടവിധം ഉപയോഗപ്പെ ടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും. മറുപടി. നാട്ടിൽ ചക്ക ഇടാനും എടുക്കാനും ആളില്ലാതെ നിലത്തു വീണു പോകും, ഇച്ചയാർക്കും. പശുവിനു പോലും നൽകാൻ പറ്റാത്ത പരുവമാക്കും. എന്നാൽ ഗള്‍ഫിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ചക്കയിരിക്കുന്നത് കണ്ടാല്‍ ഏത് പ്രവാസിയുടെയും വായില്‍ വെള്ളമൂറും. പക്ഷേ അതിെൻറ വില കണ്ടാല്‍ എല്ലാ കൊതിയും പോകും.
ദുബൈയുടെ ഭാഗമായ ഹത്തയില്‍ ഒരു സ്വദേശിയുടെ കൃഷിയിടത്തില്‍ ചക്ക കായ്ച്ചു നില്‍ക്കുന്നത് കണ്ടപ്പോഴാണ് ഇതെല്ലാം മനസിലെത്തിയത്. പരേതനായ താരിഷ് എന്ന സ്വദേശി പൗരെൻറ തോട്ടത്തില്‍ പണിയെടുത്തിരുന്ന ബംഗ്ലാദേശ് ആറു വര്‍ഷം മുൻപ് നട്ട മരത്തിലാണ് കൺകുളിർപ്പിക്കുന്ന കാഴ്ച. മരം നട്ടു വളര്‍ന്ന് വന്നപ്പോള്‍ അന്ന് അറബി ചോദിച്ചത്രേ ഇത് എന്താണ് മരമെന്ന്. അവിടെയുള്ള മലയാളികള്‍ ചെറുപ്പ കാലത്ത് മദ്രസകളില്‍ പഠിച്ച അറബി പേര് പറഞ്ഞു നോക്കിയിട്ടും അറബിക്ക് ഒട്ടും മനസിലായില്ലെന്നു ഹത്തയില്‍ കച്ചവടം ചെയ്യുന്ന കല്പകഞ്ചേരി പറയൂര് സ്വദേശി ഫഹദ് പറയുന്നു.
ഒടുവില്‍ ഗൂഗിളില്‍ നിന്നൊരു പടമെടുത്ത് കാണിച്ച് മനസിലാക്കി കൊടുക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഈ പ്ലാവ് പൂവിട്ടെങ്കിലും ചൂട് കനത്തതോടെ എല്ലാം കരിഞ്ഞു പോവുകയായിരുന്നു. ഇക്കൊല്ലം ചൂട് കനക്കാന്‍ വൈകിയതാകാം പ്ലാവില്‍ ഇത്രയധികം ചക്ക കായ്ക്കാന്‍ ഇടയാക്കിയതെന്ന് ഇവര്‍ അനുമാനിക്കുന്നു. പന്ത്രണ്ട് ചക്കകളാണ് കായ്ച്ചത്. വെള്ളവും വളവും നല്കിയാല് കേരളത്തിലെ പോലെ യഥേഷ്ടം ഫലം ലഭിക്കുമെന്നതിെൻറ തെളിവായാണ് ചക്ക സ്നേഹികളും കൃഷി പ്രേമികളും ഇതിനെ കാണുന്നത്. നേരത്തേ ഉമ്മൂൽ ഖുവൈനിലെ ടെയിലറിങ് ഷോപ്പിന് സമീപവും മലയാളികൾ പരിപാലിക്കുന്ന പ്ലാവിൽ ചക്കകൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.