ഷാർജ: യാക്കോബായ സഭയുടെ യു.എ.ഇ മേഖല കുടുംബസംഗമം ‘ജെൻസോ 2024’ ഡിസംബർ ഒന്നിന് ഷാർജ സെന്റ് മേരീസ് യാക്കോബായ സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്നു. യാക്കോബായ സഭയുടെ യു.എ.ഇ മേഖല പാത്രിയർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ യോഗത്തിൽ അനുസ്മരിച്ചു. സോണൽ വൈസ് പ്രസിഡന്റ് ഫാ. സജി കാരാവള്ളിൽ, സോണൽ സെക്രട്ടറി ഷാജൻ തോമസ്, സോണൽ ട്രസ്റ്റീ സന്ദീപ് ജോർജ്, ഫാദർ എൽദോസ് കാവാട്ട്, ഫാദർ ടോംസൺ പൂവണ്ണത്തിൽ, ജനറൽ കൺവീനർ സ്റ്റേസി സാമുവേൽ എന്നിവർ പ്രസംഗിച്ചു. യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ 2025 വർഷത്തെ സഭ കലണ്ടർ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.