ദുബൈ: പ്ലസ് ടു വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി യു.എ.ഇയിലെ ഹോൾസെയിൽ വിപണനരംഗത്തെ പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് കാരി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ആഗസ്റ്റ് അഞ്ചുവരെ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് സ്ഥാപന ഉടമകൾ അറിയിച്ചു. പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ഉപരിപഠനത്തിനായി സ്കോളർഷിപ് നൽകുന്നത്.
അപേക്ഷകർ യു.എ.ഇയിലെ ഗ്രോസറി, കഫറ്റീരിയ, റസ്റ്റാറന്റ് മേഖലയിൽ ജോലിചെയ്യുന്ന, കുറഞ്ഞവേതനം പറ്റുന്ന ജീവനക്കാരുടെ മക്കളോ സഹോദരങ്ങളോ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള ജലീൽ കാഷ് ആൻഡ് കാരി ബ്രാഞ്ചുമായി ബന്ധപ്പെടുക.
അരനൂറ്റാണ്ടുകാലമായി യു.എ.ഇയിലെ ഹോൾസെയിൽ വിപണനരംഗത്ത് സജീവസാന്നിധ്യമാണ് ജലീൽ കാഷ് ആൻഡ് കാരി. സ്ഥാപനം നടത്തുന്ന സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് താഴ്ന്നവരുമാനമുള്ള പ്രവാസി കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സാമ്പത്തികസഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.