ദുബൈ: ജപ്പാനുമായുള്ള യു.എ.ഇയുടെ വ്യാപാരബന്ധം പ്രോൽസാഹിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന വാർഷിക എക്സിബിഷൻ തിങ്കളാഴ്ച ആരംഭിക്കും. ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷൻ എന്നുപേരിട്ട പ്രദർശനത്തിന്റെ ആദ്യ എഡിഷൻ മൂന്നുദിവസം ദുബൈ ട്രേഡ് സെന്ററിലാണ് അരങ്ങേറുക.
എക്സിബിഷനിൽ 200ലേറെ ജാപ്പനീസ് സ്ഥാപനങ്ങളും കമ്പനികളും ബ്രാൻഡുകളും എക്സിബിഷനിൽ പങ്കെടുക്കും. ആദ്യ എഡിഷനിൽ 20,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോളജി, ഓട്ടോമോട്ടീവ്, ഭക്ഷണം, ബിവറേജസ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും പ്രദർശനത്തിനെത്തുക. ജപ്പാനിലെ ഉൽപന്നങ്ങളും കമ്പനികളും പരിചയപ്പെടുത്തുന്ന എക്സിബിഷൻ മിഡിൽഈസ്റ്റിലെ തന്നെ ആദ്യ സംരംഭങ്ങളിലൊന്നാകും. പ്രമുഖ ജാപ്പനീസ് വ്യാപാര കൂട്ടായ്മായ മൈകോ എന്റർപ്രൈസസാണ് എക്സിബിഷന് നേതൃത്വം നൽകുന്നത്. ജപ്പാനിലെ ക്യോട്ടോ പ്രവിശ്യാ സർക്കാറും ദുബൈയിലെ ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവും സംയുക്തമായാണ് പ്രദർശനം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.