ദുബൈ: റഫ്രിജറേറ്ററുകളെ അഴകിലും അത്യാധുനിക സാങ്കേതികവിദ്യയിലും അവതരിപ്പിക്കുകയാണ് ജീപാസ്. നോ ഫ്രോസ്റ്റ് സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററാണ് അടുക്കളയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഡംബരവും തീർക്കാനൊരുങ്ങുന്നത്. പ്രീമിയം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമിച്ച 670 ലിറ്റർ ബിഗ് സൈസ് സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററാണ് ജീപാസ് വിപണിയിലെത്തിക്കുന്ന ഏറ്റവും പുതിയ ഉൽപന്നം. നോ ഫ്രോസ്റ്റ് മൾട്ടി എയർ ടെക്നോളജിയിലാണ് ജീപാസ് റഫ്രിജറേറ്റർ നിർമിച്ചിട്ടുള്ളത്.
പഴങ്ങളും പച്ചക്കറിയുമുൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ കഴിയുമെന്ന് മാത്രമല്ല, എപ്പോഴും ഫ്രഷ്നെസ് നിലനിർത്തുന്നതിനും ഈ സാങ്കേതികവിദ്യ ഉറപ്പുനൽകുന്നു. രണ്ടു സൈഡുകളിലായി തുറക്കാവുന്ന തരത്തിൽ സ്വിങ് ഡോറുകളോടുകൂടിയ ഫ്രിഡ്ജിലെ ഒരു ഭാഗം ഫ്രീസറും രണ്ടാമത്തെ സൈഡിൽ റഫ്രിജറേറ്ററുമാണ്. വൈദ്യുതി കുറഞ്ഞ അളവിൽ മാത്രമേ ആവശ്യമുള്ളൂ. ഡോറിന് മുന്നിൽ ഡിജിറ്റൽ എൽ.ഇ.ഡി ഡിസ്പ്ലേ ഘടിപ്പിച്ചതിനാൽ എപ്പോൾ വേണമെങ്കിലും സ്ക്രീനിൽ താപനില പരിശോധിക്കാം. മൂന്ന് ലിറ്റർ ടാങ്ക് കപ്പാസിറ്റിയുള്ള വാട്ടർ ഡിസ്പെൻസറാണ് മറ്റൊരു പ്രത്യേകത. അബദ്ധവശാൽ ഡോർ അടക്കാൻ മറന്നാലും 19 സെക്കൻഡിനകം അലാറം മുഴങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.