ജോലി വാഗ്​ദാനം ചെയ്​ത്​ യു.എ.ഇയിൽ എത്തിച്ച്​ വഞ്ചിച്ചതായി പരാതി

അൽ​െഎൻ: കാറ്ററിങ്​ കമ്പനിയിൽ ജോലി വാഗ്​ദാനം ​െച​യ്​ത്​ തിരുവനന്തപുരത്തെ ട്രാവൽ ഏജൻസി കയറ്റിവിട്ട യുവാക്കൾ വഞ്ചിക്ക​പ്പെട്ടതായി പരാതി. തിരുവനന്തപുരം വെമ്പായത്തെ ട്രാവൽ ഏജൻസിയാണ്​ യു.എ.ഇയിലെ മികച്ച സ്​ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞ്​​ അര ലക്ഷം രൂപ വീതം വാങ്ങി യുവാക്കളെ യു.എ.ഇയിലെത്തിച്ചത്​. പത്ത്​ ദിവസം മുൻപ്​ വിമാനമിറങ്ങി കഴിഞ്ഞപ്പോൾ വെഞ്ഞാറൻമൂടുകാരായ സുമേഷ്​, സിജോ, അജി, സാബു, സുനിൽ എന്നിവരോട്​ കാറ്ററിങ്​ കമ്പനിക്കു പകരം അൽ​െഎനി​െല ഒരു കഫറ്റീരിയയിൽ ​​ ജോലിക്ക്​ കയറാനാണ് ഏജൻസി നിർദേശിച്ചത്​​. എട്ടുപേർ ഒന്നിച്ച്​ തിങ്ങി ഞെരുങ്ങി കഴിയുന്ന മുറിയിലാണ്​ ഇവർക്കു കൂടി താമസം ഏർപ്പെടുത്തിയിരിക്കുന്നത്​.

ഒരു വർഷത്തോളമായി വിസയില്ലാതെ ജോലി ചെയ്യുകയാണ്​ തങ്ങളെന്നാണ്​ അവിടെ കണ്ട പല തൊഴിലാളികളും പറഞ്ഞത്​. നാട്ടിൽ ഒാ​േട്ടാ ഒാടിച്ച്​ ജീവിച്ചു വന്ന ഇവർ കുടുംബത്തി​​​െൻറ നല്ലഭാവി സ്വപ്​നം കണ്ടാണ്​ പ്രവാസത്തിന്​ മുതിർന്നത്​.  ഒാ​േട്ടാ വിറ്റും പലിശക്ക്​ കടമെടുത്തും മറ്റുമാണ്​ ഏജൻറിന്​ പണം നൽകിയതെന്നും ഇവർ പറയുന്നു. ചതിക്കപ്പെട്ടുവെന്ന്​ ബോധ്യമായതോടെ അജ്​മാൻ ഇന്ത്യൻ സോഷ്യൽ സ​​െൻററിലെത്തി സഹായം തേടുകയായിരുന്നു. സന്ദർശക വിസയിലാണ്​ നിലവിൽ രാജ്യത്ത്​ തുടരുന്നത്​. ഉപജീവനമാർഗമായിരുന്ന ഒാ​േട്ടാ നഷ്​ടപ്പെടുകയും കടബാധ്യതയാവുകയും ചെയ്​തതോടെ നാട്ടിലേക്ക്​ മടങ്ങിപ്പോയാലുള്ള അവസ്​ഥ ഇവരെ അസ്വസ്​ഥപ്പെടുത്തുന്നു.  സഹായമനസ്​കരായ തൊഴിലുടമകൾ ആരെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ്​ ഇൗ യുവാക്കളിപ്പോൾ

Tags:    
News Summary - Job-uae-trap-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.