ബി​സി​ന​സ്​ ക​ളി​ക്ക​ള​ത്തി​ലേ​ക്ക്​ ജോ​ണ്ടി റോ​ഡ്​​സ് എ​ത്തു​ന്നു; ‘ബോ​സ​സ് ഡേ ​ഔ​ട്ട്​’ ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി

ദു​ബൈ: പു​തി​യ ബി​സി​ന​സ്​ തു​ട​ങ്ങാ​ൻ ആ​ലോ​ചി​ക്കു​ന്ന​വ​ർ​ക്കും നി​ല​വി​ലെ സം​രം​ഭ​ങ്ങ​ളി​ൽ വ​ള​ർ​ച്ച ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും നേ​തൃ​പാ​ട​വ​വും പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ന്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഒ​രു​ക്കു​ന്ന ​‘ബോ​സ​സ്​ ഡേ ​ഔ​ട്ടി​’​ന്‍റെ നാ​ലാ​മ​ത്​ എ​ഡി​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ചു.

സെ​പ്​​റ്റം​ബ​ർ 25 ബു​ധ​നാ​ഴ്ച ദു​ബൈ പാം ​ജു​മൈ​റ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ വാ​ൾ​ഡോ​ഫ്​ അ​സ്​​റ്റോ​റി​യ​യി​ലാ​ണ് ‘ബോ​സ​സ് ഡേ ​ഔ​ട്ട്’ അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​ര​വും ലോ​ക​പ്ര​ശ​സ്ത പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​നു​മാ​യ ജോ​ണ്ടി റോ​ഡ്​​സ്, സെ​ലി​ബ്രി​റ്റി മെ​ന്‍റ​ർ അ​ർ​ഫീ​ൻ ഖാ​ൻ, എ​ഴു​ത്തു​കാ​രി​യും സം​രം​ഭ​ക​യു​മാ​യ പൂ​ജ മ​ഖീ​ജ, എ.​ഐ ക​ണ്ട​ന്‍റ്​ വി​ദ​ഗ്ധ​നാ​യ സാ​നി​ധ്യ തു​ൾ​സി​ന​ന്ദ​ൻ എ​ന്നി​വ​ർ ന​യി​ക്കു​ന്ന സെ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ‘ബോ​സ​സ് ഡേ ​ഔ​ട്ട്’ ദു​ബൈ​യി​ലെ ബി​സി​ന​സ്-​മാ​നേ​ജ്‌​മെ​ന്‍റ്​ മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് പു​തു വ​ഴി​കാ​ട്ടി​യാ​യി​രി​ക്കും. പു​​തു​​ത​​ല​​മു​​റ സം​​രം​​ഭ​​ക​​ർ, സ്റ്റാ​​ർ​​ട്ട​​പ്പ്​ ടീം ​​അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​ക്കും ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്.

ലു​ലു ഗ്രൂ​പ്, നെ​സ്​​റ്റോ, ജ​ലീ​ൽ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ, സ്മാ​ർ​ട്ട്​ ട്രാ​വ​ൽ​സ്, സ​ഫാ​രി ഗ്രൂ​പ്, കോ​സ്​​മോ ഗ്രൂ​പ്, ഒ​ഡോ​റ ​പെ​ർ​ഫ്യൂം​സ്, റീ​ഡ്​ മെ​റ്റ തു​ട​ങ്ങി ബി​സി​ന​സ്​ രം​ഗ​ത്തെ​യും പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തെ​യും പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ധാ​വി​ക​ളു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ‘ബോ​സ​സ്​ ഡേ ​ഔ​ട്ട്​’ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

കൂ​ടാ​തെ ബി​സി​ന​സ്​ ത​ല​വ​ന്മാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, നേ​തൃ​രൂ​പീ​ക​ര​ണം, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മാ​ന​സി​കാ​രോ​ഗ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​വി​ധ സെ​ഷ​നു​ക​ളും അ​ര​ങ്ങേ​റും. പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കും അ​വ​സ​ര​മു​ണ്ടാ​കും.

1,250 ദി​ർ​ഹം (പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്), 3,500 (നാ​ല്​ പേ​ർ​ക്ക്), 7,500 (എ​ട്ട്​ പേ​ർ​ക്ക്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. സിം​ഗി​ൾ എ​ൻ​ട്രി​യോ​​ടൊ​പ്പം ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ൽ പ​ര​സ്യം ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന 3,500 ദി​ർ​ഹ​മി​ന്‍റെ സി​ൽ​വ​ർ പാ​ക്കേ​ജും മൂ​ന്ന്​ പേ​ർ​ക്കു​ള്ള​ പ്ര​വേ​ശ​ന​ത്തോ​ടൊ​പ്പം പ​ര​സ്യ​ത്തി​ന്​ അ​വ​സ​രം ന​ൽ​കു​ന്ന 7,500 ദി​ർ​ഹ​മി​ന്‍റെ പ്ലാ​റ്റി​നം പാ​ക്കേ​ജും ഇ​തോ​ടൊ​പ്പം ല​ഭ്യ​മാ​ണ്.

ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഏ​ർ​ളി ബേ​ഡ്​ ഓ​ഫ​റും ല​ഭ്യ​മാ​ണ്. ക്യൂ ​ടി​ക്ക​റ്റ്​​സി​ന്‍റെ​ https://events.q-tickets.com/uae/eventtickets/5958591684 എ​ന്ന ലി​ങ്ക്​ വ​ഴി ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ 0555129847, 042521071 എ​ന്നീ ന​മ്പ​റു​ക​ളി​ലും cok@gulfmadhyamam.net എ​ന്ന ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാം.

യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​രു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഐ.​ബി.​പി.​സി, മ​ഹാ​രാ​ഷ്ട്ര​ക്കാ​രാ​യ ബി​സി​ന​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി.​എം.​ബി.​എ​ഫ്​​ (ഗ്ലോ​ബ​ൽ), ത​മി​ഴ്​ ബി​സി​ന​സു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ടി.​ഇ.​പി.​എ-​ടീം എ​ന്‍റ​ർ​പ്ര​ണേ​സ് ​തു​ട​ങ്ങി​യ പ്ര​വാ​സ ലോ​ക​ത്തെ ബി​സി​ന​സ്​ കൂ​ട്ടാ​യ്മ​ക​ൾ ‘ബോ​സ​സ്​ ഡേ ​ഔ​ട്ടു’​മാ​യി കൈ​കോ​ർ​ക്കു​ന്നു​ണ്ട്. ഇ​രു കൂ​ട്ടാ​യ്മ​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. 

Tags:    
News Summary - Jonty Rhodes comes to business games-Bosses Day Out- ticket sale has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.