ദുബൈ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഓണാഘോഷങ്ങളോടനുബന്ധിച്ച് നിർമിത ബുദ്ധിയിൽ നിർമിച്ച പരസ്യ വിഡിയോ സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായി. ‘എ സിംഫണി ഓഫ് ട്രഡിഷൻ ആൻഡ് ജോയ്’ എന്ന പേരിൽ ഇറക്കിയ വിഡിയോ ലോഞ്ച് ചെയ്ത അന്നുതന്നെ യൂട്യൂബിൽ കണ്ടത് രണ്ട് ലക്ഷം പേരാണ്.
കേരളത്തിന്‍റെ പച്ചപ്പ് നിറഞ്ഞ നെൽവയലുകളുടെ മനോഹര കാഴ്ചകളിലൂടെ ആരംഭിക്കുന്ന വിഡിയോയിൽ പാരമ്പര്യ കലാകാരൻമാരുടെ പ്രകടനങ്ങളും ഏറെ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്നവർക്ക് ഓണാഘോഷങ്ങളുടെ ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഓരോ വിഷ്വലുകളും സമന്വയിപ്പിച്ചിരിക്കുന്നത്. നിർമിത ബുദ്ധിയിലൂടെ നിർമിച്ച വർണ പൂക്കളങ്ങളും തിരുവാതിരക്കളികളുമെല്ലാം പ്രേക്ഷകരെ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്.
ഭൂതകാലത്തേയും വർത്തമാനകാലത്തേയും യോജിപ്പിക്കാനും നിർമിത ബുദ്ധിയിലൂടെ സാധിച്ചിട്ടുണ്ട്. ഓണം ആഘോഷിക്കുക മാത്രമല്ല, അത് പ്രദർശിപ്പിക്കുകയും ഒരു കാമ്പയ്ൻ അവതരിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. അതോടൊപ്പം സാങ്കേതിക വിദ്യയിലൂടെ മനോഹരമായ സാംസ്കാരിക ആഘോഷം പുനഃസൃഷ്ടിക്കുന്നതിൽ എ.ഐയുടെ സാധ്യതയും അവതരിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.