ദുബൈ: പ്രണയാർദ്ര ദിനങ്ങൾക്ക് സ്വർണ സമ്മാനത്തിന്റെ മേമ്പൊടിയേകാൻ ‘ബി മൈൻ’ കലക്ഷനുമായി ജോയ് ആലുക്കാസ്. ഉപഭോക്താക്കൾക്കിടയിൽ ഏറെ ജനപ്രിയമായ ‘ബി മൈൻ’ ശേഖരത്തിൽ പുതിയ ഡിസൈനുകൾ കൂട്ടിച്ചേർത്താണ് ജോയ് ആലുക്കാസ് ഈ ഫെബ്രുവരിയെ വരവേൽക്കുന്നത്.
ഇതിനു പുറമെ 2500 ദിർഹമിന്റെ ഓരോ പർച്ചേസിനും 200 ദിർഹമിന്റെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകുന്നു. ജോയ് ആലുക്കാസിന്റെ ഏത് ഔട്ട്ലറ്റുകളിൽ നിന്നും ഡയമണ്ട്, പോൾകി, പേൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഗിഫ്റ്റ് വൗച്ചർ സ്വന്തമാക്കാം. ഓരോ ഉപഭോക്താവിനും അവിസ്മരണീയ അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
പ്രണയദിനാഘോഷം കൂടുതൽ സവിശേഷമാക്കുന്നതിനും ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവർക്ക് അമൂല്യ സമ്മാനം നൽകാനും ആകർഷകമായ ഡിസൈനും പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി രണ്ട് മുതൽ 14 വരെ ജോയ് ആലുക്കാസ് ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.