ദു​ബൈ കോ​ട​തി​വി​ധി ബഹ്റൈനിൽ ന​ട​പ്പാ​ക്കി കി​ട്ടാ​ൻ

?എ​നി​ക്ക്​ ദു​ബൈ കോ​ട​തി​യു​ടെ അ​നു​കൂ​ല​വി​ധി ല​ഭി​ച്ചു. അ​ത്​ ബ​ഹ്​​റൈ​നി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്​ എ​തി​രെ​യാ​ണ്. ഈ ​വി​ധി ഇ​വി​ടെ ന​ട​പ്പാ​ക്കി കി​ട്ടാ​ൻ എ​ന്തു​ചെ​യ്യ​ണം?

അ​ഷ്​​റ​ഫ്​ മു​ഹ​മ്മ​ദ്, റി​ഫ

• താ​ങ്ക​ൾ​ക്ക്​ ദു​ബൈ കോ​ട​തി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച വി​ധി ഇ​വി​ട​ത്തെ എ​ക്സി​ക്യൂ​ഷ​ൻ കോ​ട​തി മു​ഖേ​ന ന​ട​പ്പാ​ക്കി കി​ട്ടും. അ​തി​ന്​ ചി​ല നി​ബ​ന്ധ​ന​ക​ളു​ണ്ട്​

ദു​ബൈ കോ​ട​തി വി​ധി അ​ന്തി​മ​മാ​യി​രി​ക്ക​ണം. അ​താ​യ​ത്, ആ ​വി​ധി​യി​ൽ ഇ​നി​യും അ​പ്പീ​ൽ ഉ​ണ്ടാ​യി​രി​ക്ക​രു​ത്.

ര​ണ്ട്​ ക​ക്ഷി​ക​ളും കോ​ട​തി​യി​ൽ നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യോ ഹാ​ജ​രാ​യി​രി​ക്ക​ണം.

ആ ​വി​ധി ഇ​വി​ട​ത്തെ നി​യ​മ​ത്തി​നോ ഭ​ര​ണ​ഘ​ട​ന​ക്കോ ശ​രി​അ നി​യ​മ​ത്തി​നോ എ​തി​രാ​യി​രി​ക്ക​രു​ത്.

ഇ​വി​ട​ത്തെ കോ​ട​തി​യി​ൽ നേ​ര​ത്തേ ന​ട​ത്തി​യ ഒ​രു കേ​സി​ലാ​യി​രി​ക്ക​രു​ത്​ ആ ​വി​ധി.

ആ ​വി​ധി ഇ​വി​ട​ത്തെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ അ​യാ​ളു​ടെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക്കോ അ​ല്ലെ​ങ്കി​ൽ ഇ​വി​ട​ത്തെ സ​ർ​ക്കാ​റി​നോ എ​തി​രാ​യി​രി​ക്ക​രു​ത്.

അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്കോ പ്രോ​ട്ടോ​കോ​ളു​ക​ൾ​ക്കോ വി​രു​ദ്ധ​മാ​ക​രു​ത്.

ഇ​തി​നു​വേ​ണ്ടി ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു ക​രാ​ർ നി​ല​വി​ലു​ണ്ട്. അ​തു​കൊ​ണ്ട്​ ഇ​വി​ടെ പു​തി​യ കേ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല. ദു​ബൈ കോ​ട​തി വി​ധി അ​ന്തി​മ​മാ​ണെ​ങ്കി​ൽ ബ​ഹ്​​റൈ​നി​ലെ ഒ​രു അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ആ ​വി​ധി എ​ക്സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ദു​ബൈ കോ​ട​തി വി​ധി അ​വി​ട​ത്തെ ബ​ഹ്​​റൈ​ൻ കോ​ൺ​സു​ലേ​റ്റ്​ ലീ​ഗ​ലൈ​സ്​ ചെ​യ്തി​രി​ക്ക​ണം. വി​ധി​യി​ൽ അ​ന്തി​മ​മാ​ണെ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ വി​ധി അ​ന്തി​മ​മാ​ണെ​ന്നു​ള്ള ഒ​രു രേ​ഖ​യും ഇ​വി​ട​ത്തെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. ല​ഭി​ക്കാ​നു​ള്ള തു​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട​തി ഫീ​സ്​ ന​ൽ​ക​ണം.

സി​വി​ൽ, ക​മേ​ഴ്​​സ്യ​ൽ, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, പേ​ഴ്​​സ​ന​ൽ ലോ ​എ​ന്നി​വ​യി​ൽ കോ​ട​തി പു​റ​​പ്പെ​ടു​വി​ച്ച വി​ധി​ന്യാ​യ​ങ്ങ​ൾ എ​ല്ലാം ഈ ​രീ​തി​യി​ൽ ഇ​വി​ടെ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

കൂ​ടു​ത​ൽ വ്യ​ക്​​ത​മാ​യി ഇ​ത് മ​ന​സ്സി​ലാ​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്.

ഹെൽപ് ഡെസ്ക്:

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം 

Tags:    
News Summary - Judgment by Dubai court Implemented in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.