ദുബൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവർക്കെതിരായ വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന. സെക്രട്ടറി പി.കെ. അൻവർ നഹ അഭ്യർഥിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാഗ്ദാന പെരുമഴ നൽകി പ്രവാസികളെ വഞ്ചിക്കുകയും കോവിഡ് സമയത്ത് നാട്ടിലെത്തിയ പ്രവാസികളെ മരണത്തിെൻറ വ്യാപാരികളായി ചിത്രീകരിക്കുകയും ചെയ്ത ഇടത് സർക്കാറിെൻറ പ്രവാസികളോടുള്ള നിഷേധാത്മക സമീപനത്തിനെതിരെയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ കേരള സമൂഹം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി കോഓഡിനേറ്റർ സി.വി.എം. വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ടി.പി. ചെറൂപ്പ, ദുബൈ കെ.എം.സി.സി സംസ്ഥാന ജന. സെക്രട്ടറി മുസ്തഫ തിരൂർ, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡൻറ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാൽ, മഹ്മൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച്. നൂറുദ്ധീൻ, സലാം തട്ടാനിച്ചേരി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാർ ബീഞ്ചന്തടുക്ക, ഫൈസൽ മുഹ്സിൻ തളങ്കര, അഷ്റഫ് പാവൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.