ഷാർജ: കുട്ടികൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിയമം ശക്തമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടും ബോധവത്കരിച്ചും മലർവാടി കുരുന്നുകളുടെ ഒാൺലൈൻ സംഗമം. കണ്ണൂർ പാലത്തായിയിൽ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മറ്റുള്ളവരെ അനാവശ്യമായി ദേഹത്ത് സ്പർശിക്കാൻ അനുവദിക്കരുതെന്നും ഏതെങ്കിലും രീതിയിൽ അസ്വാഭാവികവും അപമാനകരവുമായ പെരുമാറ്റം ആരിൽനിന്നുണ്ടായാലും മാതാപിതാക്കളോട് തുറന്നുപറയണമെന്നും കൗൺസലർമാർ കുഞ്ഞുങ്ങൾക്ക് നിർദേശം നൽകി. കുട്ടികളോടുള്ള അതിക്രമങ്ങൾക്കെതിരെ ലോക മനഃസാക്ഷി ഉണരുംവരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് കുഞ്ഞുങ്ങൾ പ്രതിജ്ഞയെടുത്തു.
നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാർഡുകളേന്തിയ ചിത്രം സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.