ദുബൈ കെ.എം.സി.സി സർഗധാര ഏർപ്പെടുത്തിയ കവി ടി. ഉബൈദ് സ്മാരക പ്രഥമ പുരസ്കാരം നസ്‌റുദ്ദീൻ മണ്ണാർക്കാടിന്‌ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ സമ്മാനിക്കുന്നു

ക​വി ടി. ​ഉ​ബൈ​ദ് പ്ര​ഥ​മ പു​ര​സ്കാ​രം ന​സ്​​റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ടി​നു സ​മ്മാ​നി​ച്ചു

ദുബൈ: മലയാള സാഹിത്യത്തിനു മഹത്തായ സംഭാവനകൾ നൽകിയ കവി ടി. ഉബൈദിെൻറ പേരിൽ സാഹിത്യ പ്രതിഭകൾക്ക് ദുബൈ കെ.എം.സി.സി സർഗധാര ഏർപ്പെടുത്തിയ പ്രഥമ അവാർഡ് ഗാനരചയിതാവും പറങ്കിപ്പടപ്പാട്ട്, വാരിയംകുന്നത്ത് സീറപ്പാട്ട് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവുമായ നസ്‌റുദ്ദീൻ മണ്ണാർക്കാടിന്‌ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്​ ഇ.പി ജോൺസൺ സമ്മാനിച്ചു.

സമ്മേളനം ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി ചെയർമാൻ യഹ്‌യ തളങ്കര ടി. ഉബൈദ് അനുസ്മരണ പ്രഭാഷണം നടത്തി. ഗൾഫ് മെഡിക്കൽ കോളജ് മുഖ്യ ലൈബ്രേറിയൻ ഡയസ് ഇടിക്കുള പ്രശസ്തി പത്രം കൈമാറി.സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെ കാദർ കുട്ടി നടുവണ്ണൂർ പരിചയപ്പെടുത്തി.

ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടിയിൽ, അഡ്വ. സാജിദ് അബൂബക്കർ, സഹഭാരവാഹികളായ മുസ്തഫ വെങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീൽ, ഒ. മൊയ്‌തു, കെ.പി.എ. സലാം, മജീദ് മടക്കിമല, ജില്ല ഭാരവാഹികളായ ജംഷാദ് മണ്ണാർക്കാട്, റാഫി പള്ളിപ്പുറം, ജമാൽ മനയത്ത്, മൊയ്‌തു മക്കിയാട്, റഫീഖ് കോറോത്ത്, സീനിയർ നേതാവ് ഉബൈദ് ചേറ്റുവ, അഷ്‌റഫ് തോട്ടോളി (വളൻറിയർ വിങ്), ഗായകൻ നജീം പാലേരി എന്നിവർ സംസാരിച്ചു.

സർഗധാര ജനറൽ സെക്രട്ടറി നജീബ് തച്ചം പൊയിൽ സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.സർഗധാര പ്രവർത്തകരായ ജാസ്സിം ഖാൻ, അമീൻ തിരുവനന്തപുരം, റഹീസ് കോട്ടക്കൽ, അസീസ് മേലടി, സാലി പുതുപ്പറമ്പ്, നസീർ പാനൂർ, കബീർ വയനാട് എന്നിവർ നേതൃത്വം നൽകി. സി.പി. അഷറഫ് ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.