അബൂദബി: ‘ചങ്കാണ് ചങ്ങായിമാർ’ കൂട്ടായ്മ സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ കബഡി ടൂർണമെൻറി െൻറ ബ്രോഷർ ഇന്ത്യൻ എംബസി കൗൺസിലർ എം. രാജാമുരുകൻ വ്യവസായ പ്രമുഖരായ എം. എം നാസറിനും റൈഹാൻ കുഞ്ഞബ്ദുല്ല ഹാജിക്കും നൽകി പ്രകാശനം ചെയ്തു. നവംബർ 8നാണ് ടൂർണമെൻറ്.
ഉത്തരമലബാറിെൻറ കബഡി ഇതിഹാസം ബി.എം അഷ്റഫ് കല്ലൂരാവിയുടെ വിടവാങ്ങൽ പ്രഖ്യാപനവും അന്നു നടക്കും. ഇന്ത്യൻ കബഡി താരങ്ങൾ, പ്രോ കബഡി താരങ്ങൾ തുടങ്ങിയവർ ടൂർണമെൻറിൽ കളത്തിലിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു. സംഘാടക സമിതി അംഗങ്ങളായ മെഹർബാൻ മുഹമ്മദ്, സുബൈർ ബി.എം, റഹീം കെ.എം, അസ്ഹർ കൊപ്പൽ, ശിഹാബ് പാരിസ്, സഹദ് ചാച, സഹീദ് കല്ലൂരാവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.