ദുബൈ: കടയ്ക്കൽ പ്രവാസി ഫോറവും അല്‍ സഫീര്‍ ഇവന്റ് മാനേജ്മെന്റും ചേര്‍ന്ന് ദുബൈയിലെ ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ‘പ്രവാസി ഫെസ്റ്റ് @ദുബൈ’ എന്ന പേരില്‍ കടയ്ക്കല്‍ തിരുവാതിര ഉത്സവം സംഘടിപ്പിച്ചു. കൊല്ലം ജില്ലയിലെ കടയ്ക്കലും പരിസര പ്രദേശങ്ങളിലുമുള്ള യു.എ.ഇ പ്രവാസികളുടെ കൂട്ടായ്മയാണ് കടയ്ക്കൽ പ്രവാസി ഫോറം.
വര്‍ഷന്തോറും കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ നാനാജാതിമതസ്ഥരും ഒരുമിച്ച് കൂടി നടത്തുന്ന മതസൗഹാര്‍ദത്തിന്റെ അടയാളമായ കടയ്ക്കല്‍ തിരുവാതിര മഹോത്സവത്തിന്റെ മിനിയേച്ചർ പതിപ്പായി ‘പ്രവാസി ഫെസ്റ്റ് @ദുബൈ’ മാറി. സിനിമാതാരം അൻസിബ ഹസൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കൗൺസലിങ് വിദഗ്ധനായ ഡോ. സലാം പുള്ളായത്ത് ക്ലാസെടുത്തു. ഘോഷയാത്രയിൽ പഞ്ചവാദ്യ വിദഗ്ധൻ രാജേഷ് പല്ലാവൂരിന്റെ നേതൃത്വത്തിൽ 25 ഓളം ചെണ്ട പഞ്ചവാദ്യ കലാകാരന്മാർ അണിനിരന്നു. കടക്കൽ പ്രവാസി പ്രസിഡന്റ് ബുനൈസ് കാസിം, ജനറൽ സെക്രട്ടറി ഷംനാദ്, കടയ്ക്കൽ ട്രഷററും പ്രവാസി ഫെസ്റ്റിന്റെ പ്രോഗ്രാം ഡയറക്ടറുമായ റഹീം കടയ്ക്കൽ, വൈസ് പ്രസിഡന്റുമാരായ നസീഫ് കുമ്മിൾ, റിയാദ് കടക്കൽ, ഷാജി ലാൽ കടയ്ക്കൽ, സെക്രട്ടറിമാരായ നസീർ റാവുത്തർ, സുധീര്‍ ഇളമ്പഴന്നൂര്‍, ശെഫി തൊളിക്കുഴി എന്നിവർ ചേർന്ന് തിരികൊളുത്തി.
പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. സൗജന്യ മെഡിക്കൽ, ഡെന്റൽ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. വിവിധ സ്റ്റേജ് പരിപാടികളും അരങ്ങേറി. റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനമായ ഐഫോൺ 15 തമിഴ്നാട് സ്വദേശി ജാഗിര്‍ അലിക്ക് ലഭിച്ചു. മറ്റു പതിമൂന്നു വിജയികളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.