ഷാർജ: കേരളത്തിൽ കുഞ്ഞുങ്ങൾക്കെതിരെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുന്നത് ആശങ്കജനകമാണെന്ന് നൊബേൽ സമ്മാന ജേതാവും ബാലാവകാശ പ്രവർത്തകനുമായ കൈലാശ് സത്യാർഥി. കുട്ടികൾക്കെതിരെ അക്രമങ്ങൾ എവിടെ നടന്നാലും ദുഃഖകരമാണ്. എന്നാൽ, സാക്ഷരതയും മനുഷ്യവികസന മാതൃകയും കൊണ്ട് രാജ്യത്തിനുതന്നെ അഭിമാനമായിരുന്ന കേരളത്തിൽപോലും ഇതു വർധിക്കുന്നുവെന്നത് അപകടകരമായ പ്രവണതയാണെന്ന് ഇൻറർനാഷനൽ ഗവൺമെൻറ് കമ്യൂണിേക്കഷൻ ഫോറത്തിൽ പങ്കെടുക്കാൻ ഷാർജയിലെത്തിയ സത്യാർഥി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.

അജ്ഞാതരായ അക്രമികളും സ്ഥിരം കുറ്റവാളികളും മാത്രമല്ല കുടുംബാംഗങ്ങളും അധ്യാപകരും കുട്ടികളെ ദ്രോഹിക്കുന്ന സംഭവങ്ങളാണ് അനുദിനം കേൾക്കുന്നത്.   സർക്കാരും സാമൂഹിക പ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും ഒത്തുചേർന്ന്  കർമപരിപാടി തയാറാക്കി ഇതിന് മാറ്റമുണ്ടാക്കണം. സുരക്ഷിതവും സന്തോഷകരവുമായ ബാല്യകാലം ഒാരോ വ്യക്തിയുടെയും മൗലികാവകാശമാണ്. ഇക്കാര്യമുന്നയിച്ച് കേരള സർക്കാരും അവകാശ പ്രവർത്തകരുമായി ആശയ വിനിമയം നടത്തുമെന്നും  അദ്ദേഹം വ്യക്തമാക്കി. സാക്ഷരത കൊണ്ടുമാത്രം സാമൂഹിക മാറ്റമുണ്ടാവില്ല എന്ന തിരിച്ചറിവാണ് കേരളം നൽകുന്നത്.

എന്നാൽ, അതിക്രമങ്ങളുണ്ടായാൽ അവ മൂടിവെച്ച് ജീവിതകാലം മുഴുവൻ അതിെൻറ നടുക്കവുമായി ജീവിക്കുന്നതിനു പകരം സംഭവം തുറന്നുപറയാനും പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും കുട്ടികളും രക്ഷിതാക്കളും ബാലാവകാശ പ്രവർത്തകരും തയാറാവുന്നു എന്നത് ശ്രദ്ധേയമാണ്.  അവർക്ക്  നീതി ഉറപ്പാക്കാനും എല്ലാ അവകാശങ്ങളും ലഭിക്കുന്ന പൗരന്മാരായി വളരാനുമുള്ള സാഹചര്യമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കണം. കുട്ടികളെ ലൈംഗിക വ്യാപാരത്തിനായി കടത്തുന്ന കുറ്റകൃത്യവും ആഗോളതലത്തിൽ വർധിച്ചുവരുന്നു. മൃഗങ്ങളെക്കാൾ കുറഞ്ഞ വിലക്കാണ് കുഞ്ഞുങ്ങളെ വിൽക്കുന്നത്.

യുദ്ധങ്ങളും കാലാവസ്ഥാമാറ്റവും സൃഷ്ടിക്കുന്ന ദാരിദ്രവും കെടുതികളും കുറ്റവാളികൾക്ക് സൗകര്യമാവുന്നുണ്ട്. അവകാശം നിഷേധിക്കപ്പെട്ട പത്തുകോടി കുട്ടികൾക്കായി സേവന സന്നദ്ധരായ പത്തുകോടി കുട്ടികളും യുവതലമുറയും ഒത്തുചേർന്നുള്ള ബൃഹദ് കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള  മാനുഷിക ജീവകാരുണ്യ നായകർ ഇതിനു പിന്തുണ അറിയിച്ചതായും കാമ്പയിെൻറ ഭാഗമായി കേരളത്തിലും എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - Kailash Satyarthi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.