കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫുക്കാൻ യൂനിറ്റ് വാർഷിക സമ്മേളനത്തിൽനിന്ന്

കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫുക്കാൻ

ഖോർഫുക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫുക്കാൻ യൂനിറ്റ് വാർഷിക സമ്മേളനം ലോക കേരളസഭ അംഗം സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് ലെനിൻ ജി. കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ്‌ ഓമല്ലൂർ, റാഷിദ്‌ കല്ലുമ്പുറം എന്നിവർ സംസാരിച്ചു. സുനിത റഹീം അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂനിറ്റ് പ്രസിഡന്‍റ് ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനാർദനൻ സ്വാഗതവും യൂനിറ്റ് ജോ. സെക്രട്ടറി സുനിൽ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ യൂനിറ്റ് സെക്രട്ടറി ജനാർദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിജു ഐസക് സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽ, റാംസൺ എന്നിവരടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജനാർദനൻ (പ്രസിഡന്‍റ്), സുനിൽ (സെക്രട്ടറി), ജിജു ഐസക് (ട്രഷറർ), രഞ്ജിനി മനോജ് (കൾച്ചറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - Kairali Cultural Association Khorfukan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.