ഫുജൈറ: വയനാട് ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രവാസി സാംസ്കാരിക കൂട്ടായ്മയായ ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂനിറ്റുകളിൽനിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന് കൈരളി സഹ രക്ഷാധികാരി കെ.പി. സുകുമാരനും ലോക കേരള സഭാംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റുമായ ലെനിൻ.ജി. കുഴിവേലിയും ചേർന്ന് കൈമാറി. കൈരളിയുടെ ഭാഗത്തുനിന്ന് തുടർന്നും എല്ലാ സഹായങ്ങളുമുണ്ടാകുമെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.