ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ സമ്മേളനം ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ആശംസകൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനത്തിൽ കൾചറൽ കൺവീനർ അൻവർഷാ യുവധാര അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജിസ്റ്റ ജോർജ് സാമ്പത്തിക റിപ്പോർട്ടും മീഡിയ കൺവീനർ ലെനിൻ ജി. കുഴിവേലിൽ ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ബൈജു രാഘവൻ, പ്രിൻസ് തെക്കൂട്ടയിൽ, നമിത പ്രമോദ്, എ.പി. സിദ്ദീഖ് എന്നിവർ സമ്മേളനം നിയന്ത്രിച്ചു.
പുതിയ പ്രവർത്തന വർഷത്തേക്ക് വി.പി സുജിത് (സെക്രട്ടറി), വിൽസൺ പട്ടാഴി (പ്രസിഡന്റ്), ബൈജു രാഘവൻ (ട്രഷറർ), അബ്ദുല്ല, ഉമ്മർ ചോലക്കൽ (വൈസ് പ്രസിഡന്റുമാർ), സുധീർ തെക്കേക്കര, സുനിൽ ചെമ്പള്ളിൽ (ജോയന്റ് സെക്രട്ടറിമാർ), അൻവർഷാ യുവധാര (ജോയന്റ് ട്രഷറർ), ലെനിൻ ജി. കുഴിവേലിൽ (മീഡിയാ കൺവീനർ).
നമിതാ പ്രമോദ് (കൾചറൽ കൺവീനർ), അഷറഫ് പിലാക്കൽ (നോർക്ക), നബീൽ (സ്പോർട്സ് കൺവീനർ), രഞ്ജിനി മനോജ് (വനിതാ കൺവീനർ), കെ.പി.സുകുമാരൻ (ബാലകൈരളി), പ്രിൻസ് തെക്കൂട്ടയിൽ ( മലയാളം മിഷൻ) എന്നിവർ ഭാരവാഹികളായി 31 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറി പ്രമോദ് പട്ടാന്നൂർ സ്വാഗതവും ട്രഷറർ ജിസ്റ്റ ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.