ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ. രാജ്യത്തിന്റെ കിഴക്കൻ തീരപ്രദേശങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണവും വെള്ളവും ആവശ്യമായ സഹായങ്ങളും എത്തിക്കുന്നതിനാണ് കൈരളി രംഗത്തിറങ്ങിയത്. കൈരളി ഫുജൈറ, കൽബ, ദിബ്ബ, കോർഫക്കാൻ എന്നീ യൂനിറ്റിലെ പ്രവർത്തകരാണ് വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ കൽബയിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമൊരുക്കുന്നത്. ദിവസവും 350ലധികം പേർക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും എത്തിക്കാൻ കഴിയുന്നുണ്ടെന്നും തുടർന്നും കൈരളി ഒപ്പമുണ്ടാകുമെന്നും ലോക കേരള സഭാംഗമായ സൈമൻ സാമുവേൽ അറിയിച്ചു. കൈരളി രക്ഷാധികാരി സൈമൻ സാമുവേൽ, സെൻട്രൽ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, ലെനിൻ ജി. കുഴിവേലി, വിത്സൺ പട്ടാഴി, യൂനിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര, പ്രിൻസ്, റഷീദ്, സുനിൽ, ജിസ്റ്റാ ജോർജ്, നബീൽ, അബ്ദുൽ ഹഖ്, നമിത പ്രമോദ്, ജയരാജ്, അജിത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരിതബാധിതരെ സഹായിക്കാനായി പൂർണസമയ ഹെൽപ് ഡെസ്കും കൈരളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.