ഫുജൈറ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിക്കുന്ന കേരളോത്സവം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഫുജൈറ എക്സിബിഷൻ സെന്ററിൽ നടക്കും.
ടി.പി. രാമകൃഷ്ണൻ എം.എൽ.എ മുഖ്യാതിഥിയാകും. കലാപരിപാടികൾ, ഗായിക പ്രസീത ചാലക്കുടിയും പതി ഫോക്ക് ബാൻഡും അവതരിപ്പിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര എന്നിവ അരങ്ങേറും. കേരളത്തിന്റെ തനത് രുചിഭേദങ്ങൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ കൂടാതെ കേരള ഖാദി ബോർഡുമായി ചേർന്ന് ഖാദി വസ്ത്രങ്ങളും ഒരുക്കും. മലയാളം മിഷന്റെയും നോർക്കയുടെയും പ്രത്യേക സ്റ്റാളുകൾ ഉത്സവ നഗറിൽ പ്രവർത്തിക്കും. കേരളോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി സംഘാടക സമിതി ജനറൽ കൺവീനർ അഷ്റഫ് പിലാക്കൽ, ചെയർമാൻ അബ്ദുൽഹഖ്, കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി സുധീർ തെക്കേക്കര, പ്രസിഡൻറ് പ്രദീപ് കുമാർ, ട്രഷറർ ജയരാജ് തലക്കാട്ട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.