ദുബൈ: കല്യാൺ ജൂവലേഴ്സ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 28ാം എഡിഷനിൽ പങ്കാളികളാവുന്നു. 2023 ജനുവരി 29 വരെ ഈ ഉത്സവത്തിൽ പങ്കെടുക്കുന്നവർക്കായി ഒട്ടേറെ സമ്മാനങ്ങളും ഫെസ്റ്റിവൽ ഓഫറുകളുമാണ് കാത്തിരിക്കുന്നത്. 45 ദിവസം നീളുന്ന ഡി.എസ്.എഫിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നാലു വിജയികളെ വീതം പ്രഖ്യാപിക്കും.
കൂടാതെ 100 ഭാഗ്യശാലികൾക്ക് 25 കിലോ സ്വർണം നേടാനുള്ള അവസരവുമുണ്ട്. യു.എ.ഇയിലെ കല്യാൺ ജൂവലേഴ്സിന്റെ ഏതെങ്കിലും ഷോറൂമിൽനിന്ന് സ്വർണം അല്ലെങ്കിൽ സ്റ്റഡഡ് ആഭരണങ്ങൾ വാങ്ങുന്നവർ ചെലവിടുന്ന ഓരോ 500 ദിർഹത്തിനും ഡി.എസ്.എഫ് റാഫിളിൽ പങ്കെടുക്കുന്നതിനുള്ള ഒരു കൂപ്പൺ ലഭിക്കും. ഡയമണ്ട്, അൺകട്ട്, അല്ലെങ്കിൽ പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ ഓരോ 500 ദിർഹത്തിനും രണ്ട് റാഫിൾ കൂപ്പണുകൾ സ്വന്തമാക്കാം.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.