യു.എ.ഇ: കല്യാണ്‍ ജ്വല്ലേഴ്സ് യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ അബൂദബിയിലെ മസ്യാദ് മാളിലും അൽ ഐനിലെ മീനാ ബസാറിലും പുതിയ രണ്ട് ഷോറൂമുകള്‍ തുറന്നു. രണ്ട് ഷോറൂമുകളും മലയാള സിനിമാതാരം ടൊവീനോ തോമസ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ കല്യാണ്‍ ജ്വല്ലേഴ്സിന്റെ യു.എ.ഇയിലെ ഷോറൂമുകളുടെ എണ്ണം 21 ആയി.
കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യാൻ ലഭിച്ച അവസരം വലിയ ബഹുമതിയായാണ് കാണുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ടൊവീനോ തോമസ് പറഞ്ഞു.
കമ്പനി എന്ന നിലയില്‍ വലിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും ഉപയോക്താക്കള്‍ക്കായി സമഗ്രമായ ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിരിക്കുന്നതെന്നും കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിന്റെയും ദീപാവലി ആഘോഷങ്ങളുടെയും ഭാഗമായി സ്വര്‍ണനാണയം സമ്മാനമായി നൽകുകയും പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ 1.99 ശതമാനത്തില്‍ ആരംഭിക്കുകയും ചെയ്യുന്ന ആകര്‍ഷകമായ ഡബിള്‍ ബൊനാന്‍സ ഓഫറുകളും കല്യാണ്‍ ജ്വല്ലേഴ്സ് പ്രഖ്യപിച്ചിട്ടുണ്ട്.
ഈ ഓഫറിന്റെ ഭാഗമായി ഉപയോക്താക്കള്‍ 6000 ദിര്‍ഹത്തിന് മുകളിൽ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടുഗ്രാം സ്വര്‍ണനാണയവും 4000 മുതല്‍ 6000 വരെ ദിര്‍ഹത്തിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.