ദുബൈ: വസ്ത്ര വ്യാപാരരംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്യോ ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിൽ തുറന്നു. കല്യാൺ സിൽക്സ് ഗ്രൂപ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം നിർവഹിച്ചു.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999 രൂപവരെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കലക്ഷനുമായാണ് ഫാസ്യോ പാലക്കാട് എത്തിയിരിക്കുന്നത്.
ആഗോള നിലവാരമുള്ള ഷോറൂം സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിങ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
അഞ്ചുവർഷം കൊണ്ട് കേരളത്തിൽ മാത്രം 60 ഷോറൂമുകൾ തുറക്കാൻ പദ്ധതിയിട്ട ഫാസ്യോ വൈകാതെ ലോക വിപണിയിലേക്കും പ്രവേശിക്കും. ആഗസ്റ്റ് 31ന് കൊല്ലം പോളയത്തോടും സെപ്റ്റംബർ അഞ്ചിന് ആലപ്പുഴ ഹോസ്പിറ്റൽ ജങ്ഷനിലും ഫാസ്യോ ഷോറൂമുകൾ തുറക്കും.
ആഗോള ബ്രാൻഡുകൾ താങ്ങാവുന്ന വിലയിൽ നൽകുക, പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക, സീസൺ പരിഗണിക്കാതെ ഏത് സമയത്തും ഉൽപന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക, ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ വസ്ത്രശ്രേണി എത്തിക്കുക എന്നിവയാണ് ഫാസ്യോ മുന്നോട്ടുവെക്കുന്ന ബിസിനസ് തത്ത്വം.
ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ മറ്റു ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളിൽനിന്ന് ഫാസ്യോ ഷോറൂമുകളെ വേറിട്ട് നിർത്തുന്നുണ്ട്.
ഒരു നൂറ്റാണ്ടിലേറെയായി വസ്ത്രവ്യാപാര രംഗത്ത് കല്യാൺ സിൽക്സ് ജനങ്ങൾക്കിടയിൽ നേടിയ വിശ്വാസം ഫാസ്യോ കൂടുതൽ ദൃഢമാക്കുമെന്ന് ഗ്രൂപ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം കല്യാൺ സിൽക്സ്-ഫാസ്യോ ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കല്യാൺ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ വർധിനി പ്രകാശ്, മധുമതി മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.