ഷാർജ മുവൈലയിലെ കല്യാൺ സിൽക്സ്​ ഷോറൂം നടൻ പൃഥ്വിരാജ് ഉദ്​ഘാടനം ചെയ്യുന്നു

കല്യാൺ സിൽക്സ് യു.എ.ഇയിലെ ആറാമത് ഷോറൂം തുറന്നു

ഷാർജ: ലോകത്തെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലകളിലൊന്നായ കല്യാൺ സിൽക്സ് യു.എ.ഇയിലെ ആറാമത് ഷോറൂം തുറന്നു. ഷാർജ മുവൈലയിൽ തുറന്ന പുതിയ ഷോറൂമിന്‍റെ ഉദ്ഘാടനം നിരവധി പേരുടെ സാന്നിധ്യത്തിൽ കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ പൃഥ്വിരാജ് നിർവഹിച്ചു. ഷാർജയിലെ കല്യാണിന്‍റെ രണ്ടാമത്തെ ഷോറൂമാണ്. കല്യാണുമായുള്ള സുദീർഘമായ ബന്ധത്തിലൂടെ അതിനെ കുറിച്ച് അതിന്‍റെ മാനേജ്മെന്‍റിന് അറിയുന്നത് പോലെ തനിക്കും അറിയാമെന്നും, അധികം വൈകാതെ 100ഷോറൂമുകളിലേക്ക് കല്യാൺ വളരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പൃഥ്വിരാജ് ചടങ്ങിൽ പറഞ്ഞു. ഷാർജയിൽ ആദ്യ ഷോറൂം ഉദ്ഘാടനം ചെയ്യാൻ 2013ൽ വന്നത് ഓർക്കുന്നതായും കല്യാണിന്‍റെ വിജയയാത്രക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2010ൽ നാലാമത്തെ ഷോറൂം തുടങ്ങുന്ന കാലത്താണ് പൃഥ്വിരാജുമായി ബന്ധം തുടങ്ങുന്നതെന്നും 12 വർഷത്തിനുള്ളിൽ ഞങ്ങൾ ഒരുമിച്ചു വളർന്നുവെന്നതിൽ വലിയ സന്തോഷമുണ്ടെന്നും കല്യാൺ ചെയർമാനും എം.ഡിയുമായ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു. ഇത് ഞങ്ങളുടെ 34-ാമത്തെ ഷോറൂമാണ്, വർഷങ്ങളായി തുടരുന്ന ബന്ധം ദൃഢമായിരിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

മുവൈലയിലെ ഷോറൂമിൽ ഏറ്റവും മികച്ച സിൽക്, ലേഡീസ് വസ്ത്രങ്ങൾ, മെൻസ് വസ്ത്രങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും വസ്ത്രങ്ങൾ എന്നിവയുടെ കളക്ഷനുണ്ട്. കറാമ, മീന ബസാർ, ഖിസൈസ്,

അബൂദബി എന്നിവിടങ്ങളിലാണ് കല്യാണിന് മറ്റു ഷോറൂമുകളുള്ളത്. ഇതിന് പുറമെ ഗൾഫ് മേഖലയിൽ മസ്കത്തിൽ നിലവിൽ ഷോറൂമുണ്ട്. ഖത്തറിൽ ഷോറൂം തുറക്കുന്നതിന് മുന്നൊരുക്കങ്ങൾ നടന്നു വരികയാണ്.

Tags:    
News Summary - Kalyan Silks opens sixth showroom in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.