ദുബൈ: ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം കമൽ ഹാസന് യു.എ.ഇ ഗവൺമെന്‍റിന്‍റെ ഗോൾഡൻ വിസ. 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ച കമോൺ കേരളക്ക് എത്തിയ അദ്ദേഹം ദുബൈ ജി.ഡി.ആർ.എഫ്.എ അധികൃതരിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി.
പ്രശസ്ത സാമൂഹിക-പരിസ്ഥിതി പ്രവർത്തകൻ ഡോ. കെ. അബ്ദുൽ ഗനിയും ഒപ്പമുണ്ടായിരുന്നു. സിനിമ രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം. നേരത്തെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളെയും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.