ദുബൈ: ദുബൈ കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബൈ ഖിസൈസ് സൈഫ് ലൈൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ഗ്രീൻ സ്റ്റാർ മാണിക്കോത്ത് ജേതാക്കളായി. ഫൈനലിൽ ഗ്രീൻ സ്റ്റാർ അരയിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഗ്രീൻ സ്റ്റാർ മുക്കൂട് മൂന്നാം സ്ഥാനം നേടി. ഒമ്പത് ഗോൾ നേടിയ ഗ്രീൻ സ്റ്റാർ മാണിക്കോത്തിന്റെ ഷാനുവാണ് ടോപ് സ്കോറർ. ഗ്രീൻ സ്റ്റാർ മാണിക്കോത്തിന്റെ മച്ചൂക്ക് ബെസ്റ്റ് സ്റ്റോപ്പർ ബാക്കായി. ഗ്രീൻ സ്റ്റാർ മുക്കൂടിന്റെ കിച്ചുവിനെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. ഗ്രീൻ സ്റ്റാർ മാണിക്കോത്തിന്റെ അൻസിലാണ് മികച്ച താരം.
മണ്ഡലം പ്രസിഡന്റ് ഹനീഫ് ബാവ നഗർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ആമുഖപ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എം.സി. ഹുസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. സൈഫ് ലൈൻ എം.ഡി ഡോ. അബൂബക്കർ കുറ്റിക്കോൽ, അഡ്വ. ഇബ്രാഹിം ഖലീൽ, മുജീബ് മെട്രൊ, സലാം കന്യപ്പാടി, ടി.ആർ. ഹനീഫ്, അഫ്സൽ മട്ടമ്മൽ, സി.എച്ച്. നൂറുദ്ദീൻ, യൂസുഫ് മുക്കൂട്, എം.കെ. അബ്ദുൽറഹ്മാൻ, യാക്കൂബ് ആവിയിൽ, റാഷിദ് ബ്രില്യന്റ്, നാസർ തായൽ, കരീം കൊളവയൽ, അഷ്റഫ് ഓട്ടോ മിഡാസ്, ജലീൽ മെട്രോ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി റഷീദ് ആവിയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.