?????? ????????? ???????? ??? ??????????? ????????????????

കണ്ണപുരം മഹൽ നിവാസികളുടെ സംഗമം സംഘടിപ്പിച്ചു

അബൂദബി: കണ്ണൂർ ജില്ലയിലെ കണ്ണപുരം മഹൽ നിവാസികളുടെ സംഗമം ‘പെരുമ 2017' സംഘടിപ്പിച്ചു. 
അബൂദബി മുറൂർ സഫ്രാൻ പാർക്കിൽ മഹ്‌റൂഫ് ദാരിമിയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച കുടുംബ സംഗമത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നിരവധി മഹല്ല് നിവാസികൾ സംബന്ധിച്ചു. 
മെഡിക്കൽ ക്യാമ്പ്, വിജ്ഞാന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.  ചെയർമാൻ സുബൈർ മൊയ്തീൻ, പി.കെ. മുഹമ്മദ് അമീൻ, പി.കെ.പി. അബൂബക്കർ ഹാജി, മഹ്‌റൂഫ് ദാരിമി, പി.കെ. അഷ്‌റഫ്, കെ.പി. ശരീഫ്,തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    
News Summary - kannapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.