ഷാർജ: കണ്ണൂർ വിമാനത്താവളത്തെ രക്ഷിച്ച് ആയിരക്കണക്കിന് ഉത്തരമലബാറിലെ പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ല പ്രവാസി കൂട്ടായ്മയായ ‘കസവി’ന്റെ നേതൃത്വത്തിൽ സെമിനാറും ഒപ്പുശേഖരണവും നടത്തി. പോയൻറ് ഓഫ് കോൾ നൽകുന്നതടക്കമുള്ള നടപടികൾ എത്രയും പെട്ടെന്ന് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. കേന്ദ്ര-കേരളസർക്കാറുകളുടെ ശീതസമരത്തിന്റെ ഭാഗമായി ഏറെ പ്രതീക്ഷയുള്ള ഒരു വിമാനത്താവളം മരണാവസ്ഥയിലാണ്.
ആദ്യത്തെ 10 മാസത്തിൽ പത്ത് ലക്ഷം യാത്രക്കാരെ ഉൾക്കൊണ്ട വിമാനത്താവളം ഇപ്പോൾ പരിമിതമായ വിമാന സർവിസുകൾ മാത്രമായി അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ എം.പിമാരെയും മറ്റ് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കേന്ദ്ര വ്യോമയാനമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകും -ചർച്ചയിൽ പങ്കെടുത്ത പ്രവാസി നേതാക്കൾ അറിയിച്ചു.
സംവാദം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്തു. ‘കസവ്’ ചെയർമാൻ മുഹമ്മദ് ജാബിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകനായ അനൂപ് കീച്ചേരി, ഇ.പി. ജോൺസൺ, അഡ്വ. ആഷിഖ്, ടി.കെ. അബ്ദുൽ ഹമീദ്, പുന്നക്കൻ മുഹമ്മദലി, നമിത സുബൈർ, ഈസ നടുക്കണ്ടി, താഹിറലി, ഇ.ടി. പ്രകാശ്, പി.ആർ. പ്രകാശ്, വിവിധ പ്രാദേശിക കൂട്ടായ്മ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പങ്കെടുത്തവർ പ്രതിഷേധസൂചകമായി പ്രത്യേകം തയാറാക്കിയ ബോർഡിൽ ഒപ്പുവെച്ചു. ചടങ്ങിന് അനീസ് റഹ്മാൻ ഫൈസൽ മാങ്ങാട്, ദിജെഷ്, ജഗദീഷ്, റാസിഖ്, ഇക്ബാൽ അഴിക്കോട്, ഫാസിൽ മാങ്ങാട്, ജ്യോജിത് ഷബീർ മാട്ടൂൽ, രതീഷ് മാരാർ തുടങ്ങിയവർ നേതൃത്വം കൊടുത്തു. പ്രസാദ് കാളിദാസ സ്വാഗതവും മനാഫ് മാട്ടൂൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.