ഇർഫാന മൊയ്തു, അനീസ അബൂബക്കർ, സിയാന ഫഹദ്
ദുബൈ: കണ്ണൂർ മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് മൊയ്ദു മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം വനിത കെ.എം.സി.സി പ്രഥമ കമ്മിറ്റി രൂപവത്കരിച്ചു. ഇർഫാന മൊയ്ദു (പ്രസി), സനൂബ മഹറൂഫ്, സഹറ സുബൈർ, ഫംന ഷംഷാജ്, ഷഫ്ന റമീസ് (വൈ. പ്രസി), അനീസ അബൂബക്കർ (ജന. സെക്ര), റുവൈദ ഷബീർ, മുഹ്സിന അയാസ്, ഫർസാന മൊയ്ദു, സലീന മമ്മൂട്ടി (സെക്ര), സിയാന ഫഹദ് (ട്രഷ) എന്നിവരാണ് ഭാരവാഹികൾ.
ജില്ല വനിത കെ.എം.സി.സി രക്ഷാധികാരി ഫർഹ അർഷിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുനീർ ഐക്കോടിച്ചി, വനിത കെ.എം.സി.സി ജില്ല സെക്രട്ടറിമാരായ സഹദ റാഷിദ്, നിജിന എടയോടി, മണ്ഡലം വൈസ് പ്രസിഡന്റ് സി. റാഷിദ്, നിഹ്മത്തുല്ല അറക്കൽ, മുഷ്ത്താഖ് വാരം, അയാസ് തായത്ത്, സെക്രട്ടറിമാരായ ആഷിക് മുക്കണ്ണി, അർഷിൽ ആയിക്കര, ഷംഷാജ് ഹംസ, ഷാഫി കസാനക്കോട്ട എന്നിവർ ആശംസകൾ നേർന്നു.
മണ്ഡലം ജനറൽ സെക്രട്ടറി അൻസാരി പയ്യാമ്പലം സ്വാഗതവും ട്രഷറർ ഷഹീബ് സാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.