ദുബൈ: കണ്ണൂർ മേയർ ടി.ഒ. മോഹനൻ 'ഗൾഫ് മാധ്യമ'വും 'മീഡിയവണും'സന്ദർശിച്ചു.ദുബൈ സിലിക്കൺ ഒയാസിസിലെ ഓഫിസിലെത്തിയ അദ്ദേഹത്തെ 'ഗൾഫ് മാധ്യമം'മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് ടി.എം. സാലിഹ്, യു.എ.ഇ ബ്യൂറോ ഇൻ ചാർജ് ഷിഹാബ് അബ്ദുൽകരീം, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ തുടങ്ങിയവർ സ്വീകരിച്ചു. 'ഗൾഫ് മാധ്യമ'ത്തിന്‍റെയും 'മീഡിയവണി'ന്‍റെയും ഗൾഫിലെ പ്രവർത്തനം ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. യു.എ.ഇയിലെ വികസനമാതൃകകൾ പലതും കേരളത്തിലും നടപ്പാക്കാൻ കഴിയുന്നതാണെന്നും എന്നാൽ, വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നതാണ് കേരളത്തിന്‍റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. ബദറുദ്ദീൻ പനക്കാട്ട്, ഇൻകാസ് നേതാക്കളായ ബി.എ. നാസർ, അഖിൽ തൊടിക്കുളം എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.