??

കണ്ണൂർ സ്വദേശിനി ന്യൂമോണിയ ബാധിച്ച്​ അബൂദബിയിൽ മരിച്ചു

അബൂദബി: കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക്​ സമീപം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ കല്ലുവയൽ കുനിയിൽ ഐഷ (76) അബൂദബിയിൽ മരിച്ചു. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ന്യൂമോണിയ ബാധിച്ച്​ ഒമ്പത്​ ദിവസമായി ചികിത്സയിലായിരുന്നു. രണ്ടുവട്ടം കോവിഡ് പരിശോധന നടത്തിയപ്പോൾ ​െനഗറ്റീവ് ആയിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. 

അബൂദബിയിലെ മകളോടൊപ്പം സന്ദർശക വിസയിലായിരുന്നു. പരേതരായ അബ്​ദുല്ലയും കുഞ്ഞാമിയുമാണ് മാതാപിതാക്കൾ. ഭർത്താവ്: ചൊക്ലി സ്വദേശി പരേതനായ ഇബ്രാഹിം കക്കോട്ട് കുനിയിൽ. മക്കൾ: മുഹമ്മദലി, സാബിറ, ഫൈസൽ. മരുമക്കൾ: ഫൗസിയ, അബ്​ദുല്ല, ആയിഷ. മൃതദേഹം ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ.

Tags:    
News Summary - kannur native died in abudhabhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.