ഫുജൈറ: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ വാരംകടവ് സ്വദേശി യുവാവ് ഫുജൈറയില്‍ നിര്യാതനായി. വാരംകടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താറാണ് (29) മരിച്ചത്.
ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഫെബിന. മകള്‍: സാറ. പിതാവ്: അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ. സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.