സലാല: കണ്ണൂർ വാരം സ്വദേശി അഷറഫ് (51) ഹ്യദയാഘതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുപത്തിയഞ്ച് വർഷമായി സലാല ചൗക്കിൽ ബിസിനസ് നടത്തി വരികയായിരുന്നു. അൽ ഫർഹ കാർഗോയുടെ ഉടമയാണ്. കുടുംബവുമൊത്ത് ദീർഘനാളായി സലാലയിലാണ് താമസം. ഐ.സി.എഫ് ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: പർവീൻ. മക്കൾ: ഫർഹ, ആദിൽ, ഖയിസ്, സാലിം, മിക്ദാദ്, മിസ് രിയ, സാബിഹ്. മരുമകൻ: ഫായിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.