ദുബൈ : കണ്ണൂർ കണ്ണോത്തുംചാലിൽ സുഹ്റാസിലെ കടലക്കാരൻ മഹ്‌റൂഫിന്റെയും എൻ.ഐ മോഡൽ സ്കൂൾ അധ്യാപികയുമായ സബ്രീനയുടെയും മകൾ മനാൽ സുഹറ (13) ദുബൈയിൽ നിര്യാതയായി. മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിൻ്റെ മരുമകളുടെ മകളാണ്. എൻ.ഐ മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
ദുബൈ ആശുപത്രിയിലായിരുന്നു മരണം. സഹോദരങ്ങൾ: ഫിസ മറിയം (ബി ടെക് വിദ്യാർഥിനി ബംഗളൂരു), മാഹിറ സൈനബ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് ദുബൈ അൽഖൂസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.