ദുബൈ: ഒരു പതിറ്റാണ്ടോളം ജീവിച്ചുതീർത്ത അതേ മണ്ണിൽ അബ്ദുൽ കരീമിന് അന്ത്യവിശ്രമം. കഴിഞ്ഞ ദിവസം നിര്യാതനായ പാലക്കാട് ചങ്ങരംകുളം മാരായംകുന്ന് പാറപ്പുറത്ത് താമസിക്കുന്ന വെള്ളൂർ വളപ്പിൽ ബാവക്കയുടെ (അലി) മകൻ അബ്ദുൽ കരീമിനെ (55) യു.എ.ഇയിൽ തന്നെ ഖബറടക്കും.
കോവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ വിദേശ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് നാട്ടിലേക്ക് മൃതദേഹം എത്തിക്കാൻ കഴിയാതെ വന്നത്. ഇതോടെ യു.എ.ഇയിൽ തന്നെ ഖബറടക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് തന്നെ ഖബറടക്കാനാണ് ശ്രമമെന്ന് ദുബൈയിലുള്ള സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.
ജബൽ അലിയിലെ മദീന ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന കരീം ഹൃദയാഘാതം മൂലമാണ് മരിച്ചത്. പത്ത് വർഷത്തിലേറെയായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത് വരുന്നു. വിസാ വിലക്കുള്ളതിനാൽ നാട്ടിൽ നിന്ന് മക്കൾക്ക് ദുബൈയിൽ എത്താൻ കഴിയാത്ത അവസ്ഥയുണ്ട്.
ഭാര്യ: ഷാജിദ. മക്കൾ: അബി, നിഹാൽ, മുംതാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.