അജ്മാൻ: മതത്തിന്റെയും ജാതിയുടെയും പേരിൽ നമ്മുടെ നാട്ടിൽ രൂപം കൊള്ളുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങൾ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും അതേസമയം പ്രവാസഭൂമിയിൽ കാണുന്ന ഐക്യവും സൗഹൃദവും കാരുണ്യപ്രവർത്തനങ്ങളും എത്ര തന്നെ പ്രശംസിച്ചാലും മതിയാകില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി.
അജ്മാൻ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ യു.എ.ഇ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ ‘കരുണ’ യുടെ 19ാം വാർഷികവും ഓണാഘോഷ പരിപാടികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ.ആർ. സോമരാജൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി എച്ച്. അഷ്റഫ്, നസീർ വെളിയിൽ, ആർ. ഹരികുമാർ, ജനറൽ കൺവീനർ നിസാർ വെളിയിൽ, അജ്മാൻ യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ ഷജീർ, ദുബൈ യൂനിറ്റ് പ്രസിഡന്റ് ജോസ് ജോർജ്, ഷാർജ യൂനിറ്റ് സെക്രട്ടറി വിപിൻ, ഓണ പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് ബാബു, റിസപ്ഷൻ കമ്മിറ്റി കൺവീനർ അനസർഖാൻ എന്നിവർ സംസാരിച്ചു.
അഷ്റഫ് താമരശ്ശേരി, ഗോൾഡൻ അജിത് പിള്ള, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഷാജഹാൻ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ്. നജ്മുദ്ദീൻ സ്വാഗതവും ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു. ഓണസദ്യയോടൊപ്പം വള്ളംകളി, ചെണ്ടമേളം, തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.