കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാൻ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂർച്ഛിക്കുകയായിരുന്നു.

ദുബൈയിൽ വ്യാപാരിയാണ് ഹാരിസ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്‌ കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആഇശ. മക്കൾ: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അഹ്‌മദ്‌, റഊഫ്, അബ്ദുർ റഹ്‌മാൻ, സുഹ്‌റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസർകോട് ഡിസീസ് കെയർ യൂനിറ്റ് ജനറൽ കൺവീനർ ഇബ്രാഹിം ബേരിക്ക അറിയിച്ചു.

News Summary - kasaragod native died in dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.