ദുബൈ: കാസർകോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
പരേതനായ മുഹമ്മദ് പാണൂസിെൻറയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് (അബ്ദുൽ അജീർ-41) ആണ് മരിച്ചത്. ദുബൈ ശൈഖ് പാലസിൽ ജീവനക്കാരനായിരുന്നു അജീർ.
കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം.മൃതദേഹം ബർദുബൈ പൊലീസ് ഇൻക്വസ്റ്റ് നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.
അജീറിെൻറ സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു. മറ്റ് സഹോദരങ്ങൾ: സാജിദ്, അബ്ദുൽ റഹ്മാൻ, സുഫൈർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.