ദുബൈ: ലോകത്തെ ഏറ്റവും സുന്ദര ദേശമായ കശ്മീരിൽനിന്നുള്ള ഉൽപന്നങ്ങൾ ഗൾഫ് മേഖലയ ിലെത്തിച്ച് ആ നാടിെൻറ വാണിജ്യ-വ്യവസായിക മുന്നേറ്റത്തിന് ശക്തിപകരുന്ന പദ്ധതി കൾ ആവിഷ്കരിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു. കശ്മീർ കൃഷി വകുപ്പുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് ആപ്പിളുകളും മറ്റു പഴ വർഗങ്ങളും കശ്മീരിെൻറ തനത് ഉൽപന്നങ്ങളും കയറ്റുമതി ചെയ്യും.
ആദ്യഘട്ടത്തിൽ 200 ടൺ ആപ്പിളുകളാണ് ഇത്തരത്തിൽ സംഭരിച്ച് ജി.സി.സി രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനത്തിന് എത്തിക്കുന്നത്. അരി, കുങ്കുമപ്പൂവ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയും ലുലു കശ്മീരിൽ നിന്ന് കൊണ്ടുവരും. കഴിഞ്ഞ ആഗസ്റ്റിൽ യു.എ.ഇ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെ സാധ്യതകളെക്കുറിച്ച് ഇവിടത്തെ വ്യവസായ നായകരുമായി ചർച്ച ചെയ്തിരുന്നു. കശ്മീരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യുമെന്ന് അന്ന് പ്രധാനമന്ത്രിക്ക് നൽകിയ ഉറപ്പാണ് പ്രാവർത്തികമാക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
കശ്മീരി ഉൽപന്നങ്ങൾ ഉൾപ്പെടുത്തി ലുലു ഹൈപ്പർമാർക്കറ്റുകളിൽ കശ്മീർ മേള സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ ആദ്യവാരത്തോടെ കശ്മീർ ആപ്പിളുകൾ ലുലുവിലെത്തും. 100 കശ്മീരികൾക്ക് ലുലു സ്ഥാപനങ്ങളിൽ തൊഴിൽ നൽകും. കശ്മീരിൽ ആധുനിക രീതിയിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രം അടുത്തു തന്നെ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ് ഡയറക്ടർ എ.വി. ആനന്ദ് റാമിെൻറ നേതൃത്വത്തിലെ ഉന്നതതല സംഘം കശ്മീരിലെത്തിയാണ് കർഷകരിൽനിന്ന് ഉൽപന്നങ്ങൾ നേരിട്ട് ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കൃഷി വകുപ്പ് അധികൃതരുമായും സംഘം ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.