ദുബൈ: ഏറെ കൊട്ടിഘോഷിച്ചു നടത്തിയ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ചരിത്രത്തെ പരിഹാസ്യമാക്കാനേ ഉപകരിച്ചുള്ളൂവെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ദുബൈയിൽ അഭിപ്രായപ്പെട്ടു.
ലീഗ് ഇന്ന് മലബാറിൽ ഒതുങ്ങുന്ന ഒരു കൊച്ചു പാർട്ടിയാണെന്നും 75 വർഷം കൊണ്ട് ഒരിഞ്ച് വളരാൻ സാധിച്ചിട്ടില്ലെന്നും ചെന്നൈ സംഗമം തെളിയിച്ചു. മലപ്പുറത്തു നിന്നുള്ള നേതാക്കളെ കൊണ്ട് നിറഞ്ഞ വേദി ലീഗിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കി.
1948 മാർച്ച് 10ന് ലീഗ് രൂപവത്കരണ സമ്മേളനത്തിൽ 14 സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് 51 നേതാക്കളാണ് പങ്കെടുത്തതെങ്കിൽ 75 വർഷത്തിന് ശേഷം അഞ്ച് സംസ്ഥാനങ്ങളിൽപോലും ലീഗില്ല എന്ന് വ്യക്തമാക്കുന്നതായി ജൂബിലി വേദി. കാലഹരണപ്പെട്ട കോൺഗ്രസിന്റെ തടവിലാണ് ലീഗ് ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് സമ്മേളനത്തിന്റെ ചർച്ചയും പ്രമേയവുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.