ദുബൈ: അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫ് കരാറൊപ്പിട്ടു. ചൊവ്വാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെയും കത്രീന ഇത്തിഹാദിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു. വീണ്ടും അവരുമായി ധാരണയിലെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
ഇത്തിഹാദിന്റെയും കത്രീനയുടെയും വിവിധ പ്രമോഷനൽ വിഡിയോകൾ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇന്ത്യയിലേക്കും യു.കെ, യു.എസ്.എ, കാനഡ എന്നിവിടങ്ങളിലേക്കും സർവിസുകൾ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് ഇവരെ അംബാസഡറായി നിയമിച്ചത്. സഹകരണത്തിന്റെ ഭാഗമായി ഇത്തിഹാദിന്റെ യാത്രാസൗകര്യങ്ങൾ, സേവന നിലവാരം, ആഗോള കണക്ടിവിറ്റി എന്നിവ ഉയർത്തിക്കാട്ടുന്ന പ്രചാരണ വിഡിയോകളുടെ പരമ്പരയിൽ കത്രീന അഭിനയിക്കും.
ഇന്ത്യൻവിപണിയിൽ ഇത്തിഹാദിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.