ദുബൈ: ഐ.സി.എഫ് ദുബൈ, ന്യൂ ദുബൈ സെന്‍ട്രലുകളുടെ ആഭിമുഖ്യത്തില്‍ അല്‍നഹ്ദയിലെ ഒലീവ് സെന്ററില്‍ അബീര്‍ അല്‍ നൂര്‍ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഇന്റേണല്‍ മെഡിസിന്, ഡെന്റിസ്ട്രി, ഡയറ്റൈറ്റിസ് വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു. പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ കുറിച്ച ബോധവത്കരണ ക്ലാസിന് ഡോ. വില്ക്കി ജോര്‍ജ് നേതൃത്വം നല്കി.
ആസിഫ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി ഉദ്ഘാടനം ചെയ്തു. അനീസ് തലശ്ശേരി, ശാജി വടക്കേക്കാട്, ഇസ്മായില്‍ നെച്ചിക്കുണ്ട്, മുഹമ്മദലി സൈനി, നസീര്‍ ചൊക്ലി, മുസ്തഫ സഖാഫി, അന്‍സാരി കക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.