ഷാർജ: കെ.എം.സി.ടി എൻജിനീയറിങ് അലുമ്നി നെറ്റ് വർക്ക് (കീൻ) ഓണാഘോഷം ‘കീൻ റീ കണക്ട് -23’ ഈ മാസം 22ന് ഞായർ രാവിലെ ഒമ്പതിന് മുതൽ ഷാർജ സഫാരി മാളിൽ നടക്കും. യു.എ.ഇ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാകായിക സാംസ്കാരിക മത്സരങ്ങൾ, പ്രമുഖ മ്യൂസിക് ബാൻഡ് ‘ബുള്ളറ്റ്’ അവതരിപ്പിക്കുന്ന മ്യൂസിക് കൺസേർട്ട് തുടങ്ങി വ്യത്യസ്തമായ മത്സരപരിപാടികൾ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. കീൻ പ്രസിഡന്റ് ഷിനാൻ മഠത്തിൽ, സെക്രട്ടറി ഫൈബിൻ ഗഫൂർ, ട്രഷറർ അഫ്സൽ നൻഗാതൻ, എക്സിക്യൂട്ടിവ് അംഗം അനസ് മന്നാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.