അബൂദബി: കടലിൽ നീന്തുന്നതിനിടെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ബീച്ചുകളിലെ സുരക്ഷ നിർദേശങ്ങൾ, അടയാളങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആഴമുള്ള ഭാഗത്ത് നീന്തരുത്. മുങ്ങിമരണം ഒഴിവാക്കാൻ രാത്രിയിലും പുലർവേളകളിലും നീന്തൽ ഒഴിവാക്കണം. കുട്ടികൾ നീന്താൻ പ്രാഗല്ഭ്യമുള്ളവരാണെങ്കിലും കർശനമായി അവരെ നിരീക്ഷിക്കണം.
വെള്ളത്തിൽ കളിക്കുമ്പോൾ മുങ്ങിമരണം ഒഴിവാക്കാൻ കുട്ടികൾ സംരക്ഷണ ജാക്കറ്റ് ധരിക്കുന്നത് ഉറപ്പുവരുത്തണമെന്നും മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.
കുട്ടികൾ നീന്തുന്ന സമയത്ത് ഫോണിലും സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലും നോക്കിയിരിക്കരുതെന്നും ഒരു മിനിറ്റത്തെ ജാഗ്രതയില്ലായ്മ ദുരന്തത്തിലേക്കെത്തിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.