ഓൺലൈൻ ഇടപാടുകളിലെ പാസ്‌വേഡുകൾ സൂക്ഷിക്കൂ; മുന്നറിയിപ്പുമായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം

അബൂദബി: ഓൺലൈൻ ഇടപാടുകളിൽ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തികൾ വരുത്തുന്ന പിഴവുകളെക്കുറിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും അബൂദബി ഡിജിറ്റൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഉപയോഗിക്കുന്ന ജനനത്തീയതി, വ്യക്തിഗത വിവരങ്ങൾ എന്നിവ ബാങ്ക് അക്കൗണ്ടുകൾ വരെ ഹാക്ക്​ ചെയ്യുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്നു. സ്മാർട്ട് ആപ്ലിക്കേഷനുകളിലും മറ്റും അക്കൗണ്ട് ഉണ്ടാക്കുമ്പോൾ പാസ്‌കോഡ് തിരഞ്ഞെടുക്കുന്നതിൽ ചിലർ ജനനത്തീയതി ഉപയോഗിക്കാനുള്ള സാധ്യത വർധിക്കുന്നത്​ മുതലാക്കിയാണ് ഹാക്കർമാർ ഉപയോക്താവി​െൻറ ജനനത്തീയതി ഹാക്കിങ്ങിന്​ ഉപയോഗിക്കുന്നത്. അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയുള്ള നീണ്ട പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമെന്നും അധികൃതർ ഉപദേശിക്കുന്നു. അവ പ്രവചിക്കാൻ പ്രയാസമാണെന്നതിനാൽ ഹാക്ക്​ ചെയ്യാനും ബുദ്ധിമുട്ടാണ്.

സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്കിങ്ങിനും മോഷണത്തിനും വിധേയരായവർക്ക് പാസ്‌വേഡ് സംരക്ഷിക്കാൻ കഴിയാത്തവരാണ്. മറവിമൂലം ഇവ മാറ്റിമാറ്റി അടിക്കുന്നു. ഓർമയിൽ സൂക്ഷിക്കാവുന്ന ഏറ്റവും അനുയോജ്യ നമ്പറുകളായ ജനനത്തീയതികൾ, വിവാഹത്തീയതി തുടങ്ങിയവ തിരഞ്ഞെടുക്കുന്നതുമൂലം ഇവരെ വേഗം ഹാക്ക് ചെയ്യാനാവുന്നു എന്ന്​ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവിധ സോഷ്യൽ മീഡിയ പ്രോഗ്രാമുകൾ ഉപയോഗിക്കുന്ന ചിലർ എല്ലായിടത്തും ഒരേ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നു. ഓർമിക്കാനെളുപ്പമാണെന്ന കണക്കു കൂട്ടലാണ് കാരണം. സുരക്ഷിതമായ പാസ്‌വേഡ് തിരഞ്ഞെടുക്കുന്നതി​െൻറ പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും വേണ്ടത്ര അവബോധമില്ലാത്തതും ഹാക്കിങ്ങിനു വിധേയമാകുന്നതിനുള്ള പ്രധാന കാരണമാണ്. സ്വന്തം ജനനത്തീയതിയോ മക്കളുടെ ജനനത്തീയതിയോ ഒക്കെ തിരഞ്ഞെടുക്കുന്നത് ഹാക്കർമാർക്ക് പണി എളുപ്പമാക്കുന്നു. ഹാക്കർമാർ ആദ്യം പരീക്ഷിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇത്തരം രീതികളാണ്. നുഴഞ്ഞുകയറാൻ ആദ്യം പരീക്ഷിക്കുന്ന ഈ രീതിയാണ് പലപ്പോഴും വിജയിക്കുന്നതിനും പലരും കബളിപ്പിക്കപ്പെടുന്നതിനും കാരണം.

ഓൺലൈൻ ബാങ്ക് അക്കൗണ്ടിനും സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമായി വിവിധ പാസ്‌വേഡുകൾ മനഃപാഠമാക്കേണ്ടതാണ് ഏറ്റവും സുരക്ഷിത മാർഗം. ഇടക്ക് പാസ്‌വേഡ് മാറ്റുന്നതിൽ ചിലർ ജാഗ്രത പുലർത്തുന്നു. തെറ്റായ പാസ്‌വേഡ് ഉപയോഗിക്കുകയും ചെറിയ തെറ്റുകൾ വരുത്തുകയും ചെയ്യുന്നതിലൂടെ ഉപയോക്താക്കൾ അവരുടെ ഓൺലൈൻ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും പ്രത്യേക പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ രീതി അഭികാമ്യമല്ലാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓൺലൈൻ ഇടപാടുകളിൽ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തികൾ വരുത്തുന്ന പിഴവുകളെക്കുറിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും അബൂദബി ഡിജിറ്റൽ അതോറിറ്റിയും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ അവലംബിക്കുന്നവരുടെ ഡേറ്റ ഹാക്ക് ചെയ്യാനും മോഷ്​ടിക്കാനും എളുപ്പമാണ്. വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുന്നവരും അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇ-മെയിൽ അല്ലെങ്കിൽ ടെക്സ്​റ്റ്​ സന്ദേശങ്ങൾ വഴി വരുന്ന ഏതെങ്കിലും അജ്ഞാത ലിങ്കുകൾ ക്ലിക്ക്​ ചെയ്യുന്നത് അവഗണിക്കാനും മന്ത്രാലയം ഉപദേശിച്ചു. സന്ദേശത്തിന് പ്രതികരിച്ചാൽ വിളിക്കുക അല്ലെങ്കിൽ ഡേറ്റ നൽകാൻ അഭ്യർഥിച്ചുകൊണ്ട് വിശ്വസ്ത അതോറിറ്റിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന വിളികൾക്കെതിരെയും ജാഗ്രത പുലർത്തണം. പാസ്‌വേഡ് മോഷണം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ അബൂദബി ഡിജിറ്റൽ അതോറിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചു. ഹ്രസ്വവും ഓർമിക്കാൻ എളുപ്പമുള്ളതുമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നതിനെതിരെയും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഹാക്കർമാർക്ക് ഊഹിക്കാൻ എളുപ്പമാണെന്നതാണ് കാരണം. കാസ്‌പെർസ്‌കി കമ്പനി നടത്തിയ ഗവേഷണ പഠനത്തിൽ യു.എ.ഇയിലെ 46 ശതമാനം ഇൻറർനെറ്റ് ഉപയോക്താക്കൾ ഇൻറർനെറ്റിലെ ഡിജിറ്റൽ അക്കൗണ്ടുകളിൽ പുതിയതും അതുല്യവുമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നു. 18 ശതമാനം പേർ മാത്രമാണ് എല്ലാ അക്കൗണ്ടിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.