ദുബൈ: കേരള എക്സ്പാട്ര്സ് ഫുട്ബാള്‍ അസോസിയേഷന് (കെഫ) സംഘടിപ്പിച്ച റാഫ്മോഹ് ബുള്ളിയന്‍ കേരള ഡിസ്ട്രിക്ട്സ് ലീഗ് 11 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കലാശക്കളിയില്‍ കെയിന്‍സ് മലപ്പുറത്തെ പരാജയപ്പെടുത്തി ജോണ്‍ ഫിറ്റ്നസ് കോസ്റ്റല്‍ തിരുവനന്തപുരം.
എതിരില്ലാത്ത ഒരു ഗോളിനാണ് വിജയം. ആര്.കെ ഗ്രൂപ് കാസര്‍കോട്, ഓണ്‍ലി ഫ്രഷ് കണ്ണൂര്‍ യഥാക്രമം മൂന്ന്, രണ്ട് സ്ഥാനങ്ങളിലെത്തി. എം.എം.ജി സെക്യൂരിറ്റി സേഫ്റ്റി വയനാടാണ് ഫെയര്‍ പ്ലേ.
റാഷിദ്, പ്രവീണ്‍, ഷെറിന്, രാഹുല്‍ രാജ്, ഫൈസല്‍, ആദില്‍ മുനീര്‍, ഷുഹൈബ് ഉദിനൂര്‍ എന്നിവര്‍ യഥാക്രമം ബെസ്റ്റ് പ്ലെയര്‍, ഡിഫന്‍ഡര്‍, ഗോള്‍ കീപ്പര്‍, ടോപ്പ് സ്കോറര്‍, മാന്‍ ഓഫ് ദി ഫൈനല്‍ മാച്ച്, എമെര്‍ജിങ് പ്ലയര്‍, ടീം മാനേജര്‍ എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു. ഷബീര്‍ മണ്ണാരില്‍, സന്തോഷ് കരിവെള്ളൂര്‍, ബൈജു ജാഫര്‍, ലത്തീഫ് ആലൂര്, ഫിനാസ് സക്സസ് പോയന്റ്, അസ്ലം ചിറക്കല്‍പ്പടി, ഷമീര്‍ വള്വക്കാട്, ഷറഫു പെരുന്തല്ലൂര്‍, ഷബീര്‍ കേച്ചേരി, ദിലീപ് കക്കാട്ട്, ബഷീര്‍ കാട്ടൂര്‍, ഹസന് പട്ടാമ്പി, റാഷി കല്ലട്ട, നാസര്‍ മാങ്കടവ് എന്നിവര്‍ നേതൃത്വം നല്കി. ദുബൈ ജയിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച ടീമുകള്‍ ആവേശകരമായ മത്സരമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.